കോട്ടയത്ത് കള്ളഓട്ടോക്കാരന്റെ കൊള്ള..! ആറു കിലോമീറ്റർ യാത്ര ചെയ്യാൻ കൊള്ളടയിച്ചത് 450 രൂപ; പണം കൊള്ളയടിച്ചത് പെർമിറ്റില്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷയെന്ന് ഡ്രൈവർമാർ; നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ല

കോട്ടയം: കോട്ടയം നഗരത്തിൽ കള്ളഓട്ടോക്കാരന്റെ കൊള്ള..! ആറു കിലോമീറ്റർ യാത്ര ചെയ്യുന്നതിന് യാത്രക്കാരിൽ നിന്നും ഈടാക്കിയത് 450 രൂപ. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ഒളശ വരെ പോകുന്നതിനാണ് 450 രൂപ കൂലിയായി ഈടാക്കിയത്. കോട്ടയം നഗരത്തിൽ വയനാട്ടിൽ നിന്നെത്തിയ യാത്രക്കാരിയോടാണ് ഓട്ടോഡ്രൈവർ നിലവിട്ടുള്ള കൂലി വാങ്ങിയത്. യാത്രക്കാരി കോട്ടയത്തെ പ്രമുഖ ട്രോൾ ഗ്രൂപ്പായ ട്രോൾ കോട്ടയത്തോട് പരാതി പറഞ്ഞതോടെയാണ് അമിത കൂലിയുടെ വിവരം പുറത്തറിഞ്ഞത്. എന്നാൽ, ഈ ഓട്ടോറിക്ഷ പെർമിറ്റില്ലാതെ കോട്ടയം നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോഡ്രൈവറുടേതാണ് എന്നു ഡ്രൈവർമാർ പറഞ്ഞു. ഇയാൾക്കെതിരെ നിരവധി പരാതിയുണ്ടായിട്ടും ഇതുവരെയും നടപടിയെടുത്തിട്ടില്ലെന്നും ഇവർ പറയുന്നു.

Advertisements

തിങ്കളാഴ്ച രാവിലെ ആറു മണിയോടെ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽ നിന്നാണ് യുവതി ഒളശഭാഗത്തേയ്ക്ക് ഓട്ടം വിളിച്ചത്. ഓട്ടോറിക്ഷയിൽ ഒളശയിൽ എത്തിയ ശേഷമാണ് യുവതി കൂലി ചോദിച്ചത്. ഇതോടെ ഓട്ടോഡ്രൈവർ 450 രൂപയാണ് കൂലിയെന്നു പറഞ്ഞു. അമിതക്കൂലിയേപ്പറ്റി ചോദിച്ചെങ്കിലും ഭീഷണിയുടെ സ്വരത്തിൽ ഓട്ടോഡ്രൈവർ സംസാരിച്ചതോടെ യുവതി പിന്നീട് ഒന്നും സംസാരിക്കാതെ മടങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നാണ് ഓട്ടോറിക്ഷയുടെ ചിത്രം സഹിതം യുവതി ട്രോൾ കോട്ടയം ഗ്രൂപ്പിനെ ബന്ധപ്പെട്ടത്. തുടർന്ന്, യുവതിയുടെ പരാതി സഹിതം ട്രോൾ കോട്ടയം ട്രോളാക്കി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോഡ്രൈവറുടെ വിശദാംശങ്ങൾ കണ്ടെത്തിയത്. KL 05 AD 6504 എന്ന നമ്പരിലുള്ള ഓട്ടോറിക്ഷയാണ് യുവതിയിൽ നിന്നും അമിത കൂലി ഈടാക്കിയതെന്നു യുവതി നൽകിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിരുന്നു.

തുടർന്നു, ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ ഈ ഓട്ടോറിക്ഷയ്ക്ക് പെർമിറ്റില്ലെന്നു കണ്ടെത്തി. കോട്ടയം നഗരത്തിൽ സർവീസ് നടത്താനുള്ള പെർമിറ്റില്ലാതെയാണ് ഈ ഓട്ടോറിക്ഷ സർവീസ് നടത്തിയിരുന്നത്. ഈ ഓട്ടോ ഓടിക്കുന്ന ഡ്രൈവർക്കെതിരെ മുൻപ് സ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാർ അടക്കം പരാതി നൽകിയിരുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഡ്രൈവർ സ്ഥിരമായി വാടകയ്ക്ക് ഓട്ടോറിക്ഷ സർവീസിന് എടുക്കുകയും, വാടക നൽകാതിരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്.

ഓരോ ആഴ്ചയും ഓട്ടോറിക്ഷ മാറുന്ന ഇയാൾ യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് അമിത കൂലി വാങ്ങിയിരുന്നത്. കരോട്ടെ ബ്ലാക്ക് ബെൽറ്റായ ഇയാൾ യാത്രക്കാരെ മർദിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ അനധികൃതമായി കള്ളഓട്ടം ഓടുന്ന ഓട്ടോഡ്രൈവർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Hot Topics

Related Articles