മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്ന ഭർത്താക്കന്മാർ കോട്ടയത്ത് വർദ്ധിക്കുന്നു : കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 540 കേസുകൾ

കോട്ടയം: 540 ഗാർഹിക പീഡന കേസുകളാണ് കോട്ടയം ജില്ലാ വനിതാ സംരക്ഷണ ഓഫീസിൽ ഒന്നര വർഷത്തിനിടെ രജിസ്റ്റർ ചെയ്‌തത്. അതിലേറെയും മദ്യപിച്ചെത്തി ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ചാണ്. ഇത്തരം ഭര്‍ത്താക്കന്‍മാരെ തുടക്കത്തില്‍ കൗണ്‍സിലിങ്ങിന് അയയ്‌ക്കുകയാണ് പതിവ്. ഒരുതരത്തിലും വഴങ്ങിയില്ലെങ്കില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കും. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ സംവിധാനവുമുണ്ട്. കാലാന്തരത്തില്‍ ഭൂരിപക്ഷം കേസുകളിലും ഭാര്യമാര്‍ കേസ് പിന്‍വലിക്കുന്ന പ്രവണതയാണുള്ളത്. പ്രത്യേകിച്ച്‌ കുട്ടികളുള്ള ഭാര്യമാര്‍.
കുടുംബ കലഹം, ഗാര്‍ഹിക പീഡനം, ലഹരി ഉപയോഗം ആത്മഹത്യാ പ്രവണത എന്നിവ പ്രതിരോധിക്കാന്‍ അടിയന്തര കൗണ്‍സിലിങ്ങിനും സഹായത്തിനും കേന്ദ്ര സര്‍ക്കാരിന്റെ ടെലിമനസ് കോള്‍ സെന്റര്‍ (ഫോണ്‍: 14416), സംസ്ഥാന സര്‍ക്കാരിന്റെ ദിശ (ഫോണ്‍ 0471 2552056) എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ടെലിമനസ് രാജ്യത്ത് എവിടെ നിന്നും വിളിക്കാവുന്ന സംവിധാനമാണ്.

Advertisements

Hot Topics

Related Articles