കോട്ടയം : കോട്ടയത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിടത്ത് വിജയിച്ച് എൽ ഡി എഫ്. വെളിയന്നൂർ പത്താം വാർഡിൽ എൽ ഡി എഫ് വിജയിച്ചപ്പോൾ , തിടനാട് മേലടുക്കം വാർഡിൽ യു ഡി എഫിന്റെ സീറ്റ് എൽ ഡി എഫ് പിടിച്ചെടുത്തു. ഈരാറ്റുപേട്ട നഗര സഭയിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഈരാറ്റുപേട്ട നഗര സഭയിൽ കുറ്റിമരം പറമ്പ് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എസ്ഡിപിഐ സ്ഥാനാർത്ഥി വിജയിച്ചത്. എസ് ഡി പി ഐ സ്ഥാനാർത്ഥി അബ്ദുൾ ലത്തീഫ് കാരക്കാട്ട് 44 വോട്ടിന്റെ ലീഡിനാണ് വിജയിച്ചത്. എസ്ഡിപിഐ 366, യുഡിഎഫ് 322, എൽഡിഎഫ് 236 എന്നിങ്ങനെയാണ് വോട്ട് നില.
വെള്ളിയന്നൂർ പഞ്ചായത്തിൽ എൽഡിഎഫ് വിജയിച്ചു. 10-ാം വാർഡിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ 19 വോട്ടിന് ആണ് എൽ ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചത്. കോട്ടയം ജില്ലയിലെ തിടനാട് പഞ്ചായത്ത് മേലടുക്കം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഐ എമ്മിലെ കെ കെ ഷാജിയാണ് 22 വോട്ടിനു വിജയിച്ചത്. വാർഡിലെ കോൺഗ്രസ് അംഗമായിരുന്നു ചാൾസ് പി ജോയി തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അയോഗ്യനാക്കിയത്.