കോട്ടയം: അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളിൽ മികവുപുലർത്തി കോട്ടയം ജില്ല. അക്ഷയകേന്ദ്രങ്ങളിലെ സൗകര്യങ്ങളുടെയും സേവനത്തിന്റെയും മികവിൽ നൽകുന്ന ഐ.എസ്.ഒ. സർട്ടിഫിക്കേഷനിലും കോട്ടയം ജില്ല മുന്നിൽ. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ ജില്ലയിലെ 13 അക്ഷയ കേന്ദ്രങ്ങളാണ് ഈ നേട്ടം കൈവരിച്ചത്. ജില്ലയിൽ നിലവൽ 208 അക്ഷയ കേന്ദ്രങ്ങളുണ്ട്. 2016 ന് ശേഷം ആരംഭിച്ചത് 31 എണ്ണമാണ്. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ കോട്ടയം ജില്ലയിലെ 92 ശതമാനം അക്ഷയ കേന്ദ്രങ്ങളും അക്ഷയ ബ്രാൻഡിംഗ് മാനദണ്ഡ പ്രകാരം പശ്ചാത്തല സൗകര്യങ്ങളുള്ള കേന്ദ്രങ്ങളാക്കി മാറ്റി.
ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് ആധികാരിക തിരിച്ചറിയൽ രേഖകൾ എല്ലാം ഉറപ്പുവരുത്തുന്ന എബിസിഡി ക്യാമ്പയിൻ 2024 ൽ മേലുകാവിൽ സംഘടിപ്പിച്ചു. ഇതിലൂടെ മൂന്നൂറിലധികം ആളുകൾക്ക് സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തതായും ജില്ലാ ഐ.ടി. മിഷൻ അറിയിച്ചു.
ആധാർസാന്ദ്രത ഗണ്യമായി വർധിപ്പിക്കാനും ജില്ലയ്ക്കു സാധിച്ചിട്ടുണ്ട്.
അക്ഷയ സംരംഭകരെ സഹായിക്കുന്നതിന്റെ ഭാഗമായി വാതിൽപ്പടി സേവനത്തിനായി 192 ടാബുകളാണ് ഈ ഒൻപതുവർഷത്തിനുള്ളിൽ സർക്കാർ ജില്ലയിലേക്ക് ലഭ്യമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിലൂടെ കിടപ്പുരോഗികളുടെയും പ്രായമായവരുടെയും സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ്, ആധാർ സേവനങ്ങൾ തുടങ്ങിയ സേവനങ്ങൾ വീടുകളിൽ യഥാസമയം എത്തി പൂർത്തീകരിക്കാനായി.
സ്‌കൂൾ കുട്ടികൾക്കും കിടപ്പുരോഗികൾക്കുമായി പ്രത്യേക ക്യാമ്പുകൾ എല്ലാ പ്രദേശങ്ങളിലും സംഘടിപ്പിച്ചു. സ്‌കൂൾ ക്യാമ്പുകളുടെ സംഘാടനത്തിൽ ജില്ല ഒന്നാം സ്ഥാനത്താണ്.