കേരള ലോട്ടറി ടിക്കറ്റ് വിലവർദ്ധനവ് പിൻവലിക്കുക : ബി.എം.എസ്.

കോട്ടയം : ലോട്ടറി ഏജൻറുമാരെയും വിതരണക്കാരെയും തകർക്കുന്ന കേരള ഭാഗ്യക്കുറിയുടെ വിലവർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോട്ടറി ഏജൻറ്സ് & സെല്ലേഴ്സ് സംഘം(ബി എം എസ്) ജില്ലാ ലോട്ടറി ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണാ സമരം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു.

Advertisements

ലക്ഷകണക്കിന് തൊഴിലാളി കുടുംബ ങ്ങളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുന്ന കേരള സർക്കാർ തീരുമാനം പിൻവ ലിക്കണം, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പരിഷ്ക്കരിക്കുക, 10000 രൂപ ബോണസ് നൽകുക, വിലകുറച്ച് ടിക്കറ്റ് വിൽ ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക, വില്പ്‌പന സമയം കുറച്ച നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് കേരള സർക്കാരി നോടാവശ്യപ്പെട്ടു. ബി.എം.എസ്. ജില്ലാ സെക്രട്ടറി പി.ആർ.രാജീവ്, എ.പി.കൊച്ചുമോൻ, വർഗ്ഗീസ് ജോൺ, രഞ്ജിത്ത് കെ. ദാസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles