കോട്ടയം : കോട്ടയം ജില്ലയിലെ വിവിധ മേഖലകളിൽ കനത്ത മഴ. വെള്ളിയാഴ്ച ഉച്ചയോടെ ആണ് കോട്ടയം നഗരത്തിൽ അടക്കം കനത്ത മഴ ആരംഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ അടക്കം വെള്ളക്കെട്ടും ഉണ്ടാകുന്നുണ്ട്. കനത്ത മഴയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് പഴയ അത്യാഹിത വിഭാഗത്തിൽ വെള്ളക്കെട്ട് ഉണ്ടായി. നിലവിൽ ഒ പിയായി പ്രവർത്തിക്കുന്ന പഴയ അത്യാഹിത വിഭാഗത്തിലാണ് കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായത്.
പഴയ അത്യാഹിത വിഭാഗത്തിന് മുന്നിലെ റോസ് നവീകരിച്ചപ്പോൾ ഈ റോഡിൽ ഓട നിർമ്മിച്ചിരുന്നില്ല. ഓട നിർമ്മിക്കാതിരുന്നതോടെ മഴ പെയ്യുമ്പോൾ പഴയ അത്യാഹിത വിഭാഗത്തിന് മുമ്പിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതായാണ് പരാതി. അത്യാഹിത വിഭാഗത്തിന് മുന്നിലെ പാർക്കിങ്ങ് ഏരിയയിൽ അടക്കം കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ രോഗികളും , ബന്ധുക്കളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. ആയിരക്കണക്കിന് രോഗികളാണ് ദിവസവും ഇവിടെ എത്തിച്ചേരുന്നത്. മുട്ടറ്റം വെള്ളം ഇവിടെ നിറഞ്ഞത് രോഗികളെയും ദുരിതത്തിലാക്കി. ഓടയിലൂടെ വെള്ളം പോകാത്തതാണ് മെഡിക്കൽ കോളേജിൽ വെള്ളം കയറാൻ കാരണമായി പറയുന്നത്