കോട്ടയം: എന്റെ കുമ്മനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുമ്മനത്തും, പരിസരപ്രദേശങ്ങളിലും നിന്ന് പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ഹാജിമാർക്ക് യാത്രയയപ്പും ക്ലാസും മെയ് 18 വ്യാഴാഴ്ച വൈകിട്ട് ഏഴിന് നടക്കും. താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം അബൂഷമ്മാസ് മുഹമ്മദാലി മൗലവി ഉദ്ഘാടനം ചെയ്യും. എന്റെ കുമ്മനം കൂട്ടായ്മ പ്രസിഡന്റ്ജാബിർ ഖാൻ വി.എസ് അധ്യക്ഷത വഹിക്കും. എന്റെ കുമ്മനം കൂട്ടായ്മ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ എം.എ സ്വാഗതം ആശംസിക്കും. കുമ്മനം ജുമാമസ്ജിദ് ചീഫ് ഇമാം മൗലവി മുഹമ്മദ് ഷാഫി നജ്മി അൽ കാശിഫി , കോട്ടയം തിരുനക്കര പുത്തൻപള്ളി ചീഫ് ഇമാം മഅമഊൻ ഹുദവി വണ്ടൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. അയ്യൂബ് മൗലവി അൽ ഖാസിമി
(ഇമാം തബ്ലീഗുൽ ഇസ്ലാം മസ്ജിദ്)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വാലിഹ് അസ്ഹരി
(ഇമാം ദ അവാ മസ്ജിദ്)
സിയാദ് മൗലവി ബാഖവി
(ഇമാം ശരീഅത്ത് ജുമാമസ്ജിദ്)
അൽത്താഫ് ഹുസ്നി
(ഇമാം റഹ്മത്തുൽ ഇസ്ലാം മസ്ജിദ്)
ഇസ്മായിൽ മൗലവി കൗസരി
(ഇമാം നൂറുൽ ഇസ്ലാം മസ്ജിദ്)
അസ്ഹറുദ്ദീൻ മൗലവി അൽ ഖാസിമി
(വൈസ് പ്രസിഡന്റ് എന്റെ കുമ്മനം കൂട്ടായ്മ) എന്നിവർ പ്രസംഗിക്കും. എന്റെ കുമ്മനം കൂട്ടായ്മ ട്രഷറർ ഷെമീർ വളയംകണ്ടം നന്ദി പറയും. ഇസ്ലാമിൽ ഹജ്ജിന്റെ പ്രാധാന്യത എന്ത് ? എന്ന വിഷയത്തിൽ പഠനക്ലാസും നടക്കും.