കോട്ടയം: ജീവനും ജീവിതവും നൽകിയ നാടിന് സ്‌നേഹത്തിൽ പൊതിഞ്ഞ സേവനം തിരികെ നൽകുകയാണ് ഒരു കമ്പനി. കോട്ടയം കുറവിലങ്ങാട് പഞ്ചായത്തിലെ കുര്യത്ത് പ്രവർത്തിക്കുന്ന സ്റ്റാർ പ്ലൈവുഡ് കമ്പനിയാണ് നാട് നൽകിയ സ്‌നേഹം സേവനമായി തിരികെ നൽകുന്നത്. കുറവിലങ്ങാട് പഞ്ചായത്തിലെ കുര്യം ഭാഗത്തുള്ള എട്ട് ഒൻപത് വാർഡുകളിലെ സാധാരണക്കാർക്ക് ഭക്ഷണവും മരുന്നും നൽകാനാണ് കമ്പനി തയ്യാറെടുക്കുന്നത്.
ഒരു പതിറ്റാണ്ടിലേറെയായി കുര്യം പ്രദേശം കേന്ദ്രീകരിച്ചാണ് സ്റ്റാർ പ്ലൈവുഡ് കമ്പനി പ്രവർത്തിക്കുന്നത്. മാലിന്യ സംസ്‌കരണം അടക്കം കൃത്യമായി നടത്തി, മലിനീകരണ നിയന്ത്രണ ബോർഡിന്റെയും പഞ്ചായത്തിന്റെയും എല്ലാവിധ അനുമതികളും നേടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് നാട് വലിയ പിൻതുണയാണ് നൽകുന്നത്. ഓരോ ഘട്ടത്തിലും നാട്ടുകാർ നൽകിയ പിൻതുണയാണ് ഇപ്പോൾ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ കമ്പനി മാനേജ്‌മെന്റിനെ എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കമ്പനിയുടെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് രണ്ടു വാർഡുകളിലെ സാധാരണക്കാരും നിർധനരും രോഗികളുമായ ആളുകൾക്ക് ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങളും മരുന്നും എത്തിക്കുന്നതിനാണ് പദ്ധതി. ഈ വാർഡുകളിലെ അർഹരായ ആളുകളെ പഞ്ചായത്ത് അംഗങ്ങൾ വഴി കണ്ടെത്തും. രണ്ടു വാർഡുകളിലെയും പഞ്ചായത്ത് അംഗങ്ങൾ ശുപാർശ ചെയ്യുന്നവർക്കായിരിക്കും സഹായം നൽകുക. രോഗികളായ ആളുകൾക്ക് മരുന്നും, നിർന്ധനരായവർക്ക് ഭക്ഷണവും ഇതിന് ആവശ്യമായ സാധനങ്ങളുമാകും നൽകുക.
പദ്ധതിയുടെ രണ്ടാം ഘട്ടമായി പഞ്ചായത്തിലെ രണ്ടു വാർഡുകളിലെയും ഭവനരഹിതരായ ആളുകൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി കമ്പനി ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം, അംഗപരിമിതരായ ആളുകൾക്ക് തൊഴിൽ നൽകുന്നതനായി തൊഴിൽ ദാന പരിപാടികളും ഇവിടെ ആലോചിച്ച് നടപ്പാക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി രണ്ടു വാർഡുകളെ പഞ്ചായത്തുമായി ആലോചിച്ച് ഏറ്റെടുക്കുന്നതും സ്റ്റാർ പ്ലൈവുഡ് കമ്പനിയുടെ ആലോചനയിലുണ്ട്. ജനകീയ പിൻതുണയോടെ കമ്പനിയെ മുന്നോട്ട് കൊണ്ടു പോകുന്നതിനാണ് തങ്ങൾ ഇതുവഴി ലക്ഷ്യമിടുന്നതെന്നു കമ്പനി മാനേജ്‌മെന്റ് അറിയിച്ചു.