കോട്ടയം മെഡിക്കൽ കോളജിലെ ഓക്സിജൻ പ്ലാന്റ് തകർത്തുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും അധികൃതർ പിന്തിരിയണം: ഇസ്കഫ്

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിലെ പ്രകൃതിദത്ത ഓക്സിജൻ പ്ലാന്റ് എന്ന് വിശേഷിപ്പിക്കുന്ന
രണ്ടര ഏക്കറിലധികം വരുന്ന
ജൈവ വൈവിധ്യത്തിന്റെ കലവറയായ വനം വെട്ടി നശിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കത്തിൽ നിന്നും അധികാരികൾ പിന്തിരിയണമെന്ന്
ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) കോട്ടയം ജില്ലാ കമ്മറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

Advertisements

പ്രസ്തുത വനപ്രദേശത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഔഷധ സസ്യങ്ങളും നൂറിലധികം വ്യത്യസ്ത മരങ്ങളും , ഉൾപ്പെടെ
മുന്നൂറിലധികം വൃക്ഷലതാദികളുടെ
ജൈവ കലവറയാണെന്ന്
പേര് വിവരം സഹിതം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഇവിടെ പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകത്ത് നിർമ്മിക്കുന്ന എല്ലാ ആശുപത്രി സമുച്ചയങ്ങളും പ്രകൃതിയോട് ഇണങ്ങി വൃക്ഷലതാദികളെ തണലാക്കി ശുദ്ധവായു ലഭിക്കുന്ന അന്തരീക്ഷത്തിൽ പണിതുയർത്തുമ്പോൾ ,
യാതൊരു ദീർഘവീക്ഷണവുമില്ലാതെ
സ്വാഭാവിക വനവും തണൽ മരങ്ങളും വെട്ടി നശിപ്പിച്ച് കോൺക്രീറ്റ് സൗധങ്ങൾ നിർമ്മിക്കുന്നത് ഒരു പക്ഷേ, ഇവിടെ മാത്രമായിരിക്കുമെന്ന് ഇസ്കഫ് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.

വ്യാപക കൈയ്യേറ്റമുണ്ടായിട്ടും ഏക്കർ കണക്കിന് വെറും ഭൂമി ഇനിയും ബാക്കി നിൽക്കുമ്പോഴാണ് വനപ്രദേശം വെട്ടി നശിപ്പിച്ച് പുതിയ കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കാൻ അധികാരികൾ ശ്രമം നടത്തുന്നത്.
മെഡിക്കൽ കോളജ് വക ഏക്കർ കണക്കിന് ഭൂമിയാണ് കൈയ്യേറ്റത്തിന് വിധേയമായിട്ടുള്ളത്. നിലവിൽ എത്ര ഏക്കർ ഭൂമി കൈവശമുണ്ടെന്ന് കൃത്യമായി പറയാൻ അധികാരികൾക്ക് കഴിയുന്നില്ല.

വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന ഫണ്ട് തുക വിനിയോഗിക്കുന്നതിനായി അപ്പപ്പോൾ കാണുന്ന സ്ഥലം ചൂണ്ടിക്കാണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന രീതിയിൽ നിന്ന് അധികാരികൾ പിന്തിരിയണം.
വികസന കാര്യത്തിൽ ഒരു മാസ്റ്റർ പ്ലാൻ മെഡിക്കൽ കോളജിന് സ്വന്തമായി ഇല്ലാ എന്നുള്ളത് പ്രധാന
പോരായ്മയാണ്.

പുതിയതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇപ്പോഴത്തെ മെഡിസിൻ
ബ്ലോക്കിന് അടുത്ത് തന്നെ വേണമെന്ന ന്യായം പറഞ്ഞാണ് ഓക്സിജൻ പ്ലാന്റായ വനം വെട്ടി നശിപ്പിക്കാൻ ഒരുങ്ങുന്നത്.
മെഡിസിൻ വാർഡിന് സമീപം തന്നെ പുതിയ വാർഡ് നിർമ്മിക്കുവാനുള്ള സ്ഥലവും സൗകര്യവും ബദൽ പ്ലാനും അധികാരികളെ ബോധിപ്പിച്ചിട്ടും ആയത് മുഖവിലയ്ക്ക് എടുക്കാതെ വനപ്രദേശത്ത് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്ന വാശിക്ക് പിന്നിൽ മറ്റ് സ്ഥാപിത താല്പര്യങ്ങൾ ഉണ്ടാകുമെന്ന് കരുതേണ്ടിവരുമെന്ന് ഇസ്കഫ് ജില്ലാ കമ്മറ്റി യോഗം ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് പി.എസ്.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രശാന്ത് രാജൻ , ജില്ലാ സെക്രട്ടറി വി.വൈ. പ്രസാദ്, സംസ്ഥാന ട്രഷറർ റോജൻ ജോസ് , സംസ്ഥാന കൗൺസിലംഗങ്ങളായ ബേബി ജോസഫ് , രാജേഷ് രാജൻ, ലിജോയ് കുര്യൻ, അനീഷ് ഒ.എസ്.,
അഖിൽ വിഷ്ണു, ഷേർലി പ്രസാദ്, ബിന്ദു കെ. തങ്കപ്പൻ, കെ.സി.
പ്രസേനൻ എന്നിവർ പ്രസംഗിച്ചു.

Adv.Prasanth Rajan
9447456859

Hot Topics

Related Articles