ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജ് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെയാണ് ഗാന്ധിനഗറിൽ റോഡിൽ മരം വീണത്. കനത്ത കാറ്റിലും മഴയിലും മരക്കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതേ തുടർന്ന് അര മണിക്കൂറോളം റോഡിൽ ഗതാഗത തടസം ഉണ്ടായി. കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാസേനാ സംഘവും ഗാന്ധിനഗർ പൊലീസും ചേർന്ന് മരം വെട്ടി മാറ്റി.
Advertisements