കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ വെള്ളമില്ലാത്തതിനെ തുടർന്ന് 25 ശസ്ത്രക്രീയകൾ മുടങ്ങി. വെള്ളം മുടങ്ങിയതോടെ വെള്ളം എത്തിച്ചത് അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ. പ്രധാന തീയ്യേറ്ററിലെ ശസ്ത്രക്രിയ കളാണ് മുടങ്ങിയത്. ജനറൽ സർജറി വിഭാഗത്തിൽ 10, അസ്ഥിരോഗ വിഭാഗം 8,ന്യൂറോ സർജറി വിഭാഗം 2
ഗൈനക്കോളജിയിലെ 3മേജർ ശസ്ത്രക്രിയ മറ്റ് വിഭാ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
5 എന്നിങ്ങനെ 28 ഓളം ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്.
ജല വിതരണപൈപ്പിന്റെ തകരാർ മൂലമാണ് ജല വിതരണം തടസപ്പെട്ടതെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നതെന്നും വാർഡുകളിൽ പ്രാഥമിക കൃത്യ നിർവ്വഹണത്തിന് പോലും വെള്ളം ലഭ്യമല്ലാതിരുന്നതിനാൽ ഫയർ ഫോഴ്സിന്റെ സഹായത്തോടെ വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോട്ടയത്തുനിന്നുള്ള ആത്മരക്ഷാസേനയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ ടാങ്കുകളിൽ വെള്ളമടിച്ചാണ് ശുദ്ധജലക്ഷാമം പരിഹരിച്ചത്.