കോട്ടയം ; പൂവരണി മഹാദേവക്ഷേത്രത്തിൽ തിരുവോണ നാളിൽ ദർശനം നടത്തുവാൻ എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ഭക്തരെ ആക്രമിച്ചതിൽ പോലീസിൽ പരാതി. ആക്രമണം നടത്തിയ സംഘത്തിൽ ഒരാൾ , ക്ഷേത്രത്തിലെത്തിയ ഭക്തന്റെ ചെവി കടിച്ചുപറിച്ചതായും പരാതി. കുടുംബസമേതം ദർശനം നടത്തി മടങ്ങിയ ഒരു ഭക്തന്റെ വാഹനം തടഞ്ഞു നിർത്തി ചെവികടിച്ചു പറിക്കുകയും, ചോദ്യം ചെയ്ത അദേഹത്തിന്റെ ഭാര്യയെ അസഭ്യം പറയുകയും, പട്ടിക കൊണ്ട് തല്ലുവാനും ശ്രമിച്ചതായാണ് പരാതി.
ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തി ഭക്തരുടെ ദർശനത്തിന് തടസ്സം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുറെ ദിവസങ്ങളായി ഇയാൾ ശ്രമിക്കുന്നതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ചെവിക്ക് ഗുരുതരമായ പരിക്കേറ്റ ഭക്തനെ പാലാ യിലെആശുപത്രിയിലെ അതി ത്രീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് മണിക്കൂർ നീണ്ട ശാസ്ത്രക്രിയയ്ക്ക് ശേഷം ചെവി തുന്നിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് സുനിൽ ആലഞ്ചേരി എന്ന വ്യക്തിക്ക് എതിരെ, പൂവരണി ദേവസ്വം പാലാ പോലീസിൽ പരാതി നൽകി.