തിരുവല്ല : ആജ്ഞാനു വർത്തികളുടെ ഇംഗിതത്തിന് താളം തുള്ളുന്ന ഗവൺമെൻ്റായി പിണറായി സർക്കാർ അധ:പതിച്ചതായി ഡി സി സി പ്രസിഡൻ്റ് സതിഷ് കൊച്ചു പറമ്പിൽ. വിലക്കയറ്റം, പിൻ വാതിൽ നിയമം, സ്വജന പഷാഭേദം എന്നിവക്കെതിരെ ഐ എൻ റ്റി യൂ സി തിരുവല്ല നിയോജക മണ്ഡലത്തിൻ്റെ അഭിമുഖ്യത്തിൽ വിലക്കയറ്റത്തിനെതിരെ മല്ലപ്പള്ളി ടൗണിൽ നടത്തിയ സായാഹ്നധർണ്ണ
ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പ് ഉത്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ ഐ എൻ റ്റി യു സി ജില്ലാ വൈസ് പ്രസിഡൻ്റ് എ.ഡി. ജോൺ അദ്ധ്യക്ഷത വഹിച്ചു. ലാലു തോമസ്, പി.എം റജി മോൻ, റ്റി.പി.ഗിരീഷ് കുമാർ, എം.കെ സുഭാഷ് കുമാർ, ഗീത കുര്യാക്കോസ്, സാം പട്ടേരി, സിന്ധു സുഭാഷ്, കെ.ജി.സാബു, സുരേഷ് കുളത്തൂർ, ഷംസുദ്ദീൻ സുലൈമാൻ, സജി തോട്ടത്തിമലയിൽ, മണിലാൽ കവിയൂർ, സജി തേവരോട്ട്, ജോൺസൺ നാരകത്താനി, ഷൈബി ചെറിയാൻ, ലാലി വർഗ്ഗീസ്, മിഥുൻ കെ ദാസ് എന്നിവർ പ്രസംഗിച്ചു. ഇതിനുശേഷം ടൗണിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിൽ തമ്പി കട്ടാ മല, കുഞ്ഞുമോൻ കൊല്ലത്തോട്ടത്തിൽ, ദേവദാസ് മണ്ണൂരാൻ, ജോബിൻ ആനിക്കാട്, പ്രസന്നൻ വെണ്ണിക്കുളം, ദീപുരാജ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.