പുതുപ്പള്ളിയിലും യുഡിഎഫ് ബിജെപി സഖ്യത്തിന് നീക്കം; മന്ത്രി വിഎന്‍ വാസവന 

കോട്ടയം : പുതുപ്പള്ളി അസംബ്ലി മണ്ഡലത്തിന്റെ തൊട്ടടുത്തുള്ള കിടങ്ങൂർ പഞ്ചായത്തിൽ രൂപപ്പെട്ട യുഡിഎഫ്‌–- ബിജെപി സഖ്യം പുതുപ്പള്ളിയിലേക്കും കൊണ്ടുവരികയാണെന്ന്‌ മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

Advertisements

    കിടങ്ങൂരിൽ ബിജെപി വോട്ടിൽ യുഡിഎഫ്‌ പ്രസിഡന്റായി. യുഡിഎഫ്‌ വോട്ടിൽ ബിജെപി വൈസ്‌ പ്രസിഡന്റായി. ഈ സഖ്യത്തെ യുഡിഎഫ്‌ തള്ളിപ്പറഞ്ഞിട്ടില്ല. ഏറ്റുമാനൂർ നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ച ഒഴിവാക്കാൻ യുഡിഎഫും ബിജെപിയും വിട്ടു നിന്നു. രണ്ട്‌ കൂട്ടരും തമ്മിലുള്ള ബാന്ധവത്തിന്റെ ഉദാഹരണങ്ങളാണിത്‌.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

   ജനപ്രതിനിധി മരിച്ചുകഴിഞ്ഞ്‌ ഇത്ര പെട്ടെന്ന്‌ കേരളത്തിൽ ഒരിടത്തും ഉപതെരഞ്ഞെടുപ്പ്‌ വന്നിട്ടില്ല. അതും ഓണം, മണർകാട്‌ എട്ട്‌ നോമ്പ്‌ പെരുനാൾ, അയ്യങ്കാളി ജയന്തി, ശ്രീനാരായണ ഗുരുജയന്തി എന്നീ ആഘോഷങ്ങളുടെ നാളുകളിൽ. ഈ ദിനങ്ങളിൽ ഘോഷയാത്രയും മറ്റും നാടെങ്ങും നടക്കുന്നതാണ്‌. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി  തെരഞ്ഞെടുപ്പ്‌ രണ്ടാഴ്‌ച്ചത്തേക്ക്‌ നീട്ടിവയ്‌ക്കാൻ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്ത്‌ നൽകി. പരിഗണിച്ചില്ല. പെട്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതും എൽഡിഎഫ്‌ ആവശ്യം നിരസിച്ചതും ഇവർ തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഫലമല്ലേയെന്ന്‌ സംശയിക്കുന്നവരെയും കുറ്റം പറയാനാകില്ല.

എന്തായാലും പുതുപ്പള്ളിയിൽ നല്ല വിജയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. എൽഡിഎഫ്‌ ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ്‌ മാത്യു, മറ്റ്‌ നേതാക്കളായ എ വി റസൽ,  അഡ്വ. വി ബി ബിനു, കെ ആർ രാജൻ, കെ എം രാധാകൃഷ്‌ണൻ, ജോസഫ്‌ ചാമക്കാല, രാജീവ്‌ നെല്ലിക്കുന്നേൽ എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.