കോട്ടയം: സംസ്ഥാനത്തെ 26 ഇൻസ്‌പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇത് കൂടാതെ 15 അഡീഷണൽ എസ്.പിമാരെയും സ്ഥലം മാറ്റിയുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലംമാറ്റപ്പെട്ട 147 ഡിവൈഎസ്പിമാർക്ക് പുനർനിയമനവും നൽകിയിട്ടുണ്ട്. നിലവിൽ എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലംമാറ്റപ്പെട്ട വി.സുഗതന് പകരമായി എം.ആർ സതീഷ്‌കുമാറാണ് കോട്ടയത്ത് അഡീഷണൽ എസ്.പിയായി എത്തുക. നിലവിൽ ഇദ്ദേഹം തിരുവനന്തപുരം റൂറൽ എസ്.എസ്.പിയിലാണ് ജോലി ചെയ്യുന്നത്.
കോട്ടയം ജില്ലയിലെ ഡിവൈഎസ്പിമാർക്കും മാറ്റമുണ്ട്. കാഞ്ഞിരപ്പള്ളിയിലെയും പാലായിലെയും ഒഴികെയുള്ള ഡിവൈഎസ്പിമാരാണ് മാറുന്നത്. നിലവിൽ കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായ വി.ടി രസിത്തിനെ തിരുവനന്തപുരം നർക്കോട്ടിക് സെല്ലിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോണിന് കൊല്ലം പത്തനംതിട്ട ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിങ്ങിന്റെ ചുമതലയാണ് പുതുതായി നൽകിയിരിക്കുന്നത്. കെ.ജി അനീഷ് അമ്പലപ്പുഴയിൽ നിന്നും കോട്ടയം സബ് ഡിവിഷൻ ഡിവൈഎസ്പിയായി എത്തും. നിലവിൽ ചങ്ങനാശേരി ഡിവൈഎസ്പിയായ സജി മർക്കോസാണ് കോട്ടയത്തെ പുതിയ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി. ഇടുക്കി ഡിവൈഎസ്പി സാജു വർഗീസ് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി തിരികെ എത്തും. ആലത്തൂരിൽ നിന്നും എ.കെ വിശ്വനാഥനാണ് ചങ്ങനാശേരി ഡിവൈഎസ്പിയായി ചുമതലയേറ്റെടുക്കാൻ എത്തുക. നിലവിൽ പാലക്കാട് ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിങ്ങിൽ ജോലി ചെയ്യുന്ന സിബിച്ചൻ ജോസഫിന് വൈക്കത്താണ് പുതിയ നിയമനം നൽകിയിരിക്കുന്നത്. മൂവാറ്റുപുഴയിൽ നിന്നും എ.ജെ തോമസ് കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പിയായി എത്തും. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും മാത്യു ജോർജ് ഇടുക്കി നർക്കോട്ടിക് സെല്ലിലേയ്ക്ക് സ്ഥലം മാറി പോകും. വൈക്കത്തു നിന്നും ഇമ്മാനുവൽ പോളിനെ തൊടുപുഴയിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നിലവിൽ കോട്ടയം ഡിവൈഎസ്പിയായ എം.കെ മുരളിയ്ക്ക് കഴക്കൂട്ടം സൈബർ സിറ്റിയിലേയ്ക്കാണ് നിയമനം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ 26 ഇൻസ്‌പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം; സതീഷ് കുമാർ എം.ആർ കോട്ടയം അഡീഷണൽ എസ്.പിയാകും; സംസ്ഥാനത്ത് 147 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം; എ.ജെ തോമസും കെ.ജി അനീഷും സാജു വർഗീസും കോട്ടയത്ത് തിരികെയെത്തും
Advertisements