കോട്ടയത്തിന് വീണ്ടുമൊരു കേന്ദ്രമന്ത്രി സ്ഥാനം കൂടി; തുഷാർ വെള്ളാപ്പള്ളി കേന്ദ്ര സഹമന്ത്രിയാകും; കെ.സുരേന്ദ്രൻ എംപിയാകും; മൂന്നാം മോദി സർക്കാർ കേരളത്തെ പരിഗണിക്കുക ഇങ്ങനെ

കോട്ടയം: കോട്ടയത്തിന് വീണ്ടുമൊരു കേന്ദ്രമന്ത്രിസ്ഥാനം കൂടി വച്ച് നീട്ടി മൂന്നാം മോദി സർക്കാർ. കോട്ടയം പാർലമെന്റ് സീറ്റിൽ മത്സരിച്ച ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കേന്ദ്ര സഹമന്ത്രിയാകുമെന്നുറപ്പിച്ച് ബിജെപി വൃത്തങ്ങൾ. തുഷാറിനെ രാജ്യസഭയിൽ എത്തിച്ച് കേന്ദ്രമന്ത്രിസഭയുടെ ഭാഗമാക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഒപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെയും രാജ്യസഭയിൽ എത്തിക്കുന്നതിനാണ് നീക്കം നടക്കുന്നത്.

Advertisements

കോട്ടയം പാർലമെന്റ് സീറ്റിൽ മികച്ച പ്രകടനമാണ് ബിഡിജെഎസും തുഷാർ വെള്ളാപ്പള്ളിയും നടത്തിയത്. ഈ മികവാണ് ഇപ്പോൾ ബിഡിജെഎസിനു പരിഗണന നൽകുന്നതിനായി ബിജെപി കേന്ദ്രനേതൃത്വത്തെ നിർബന്ധിതമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും എൻഡിഎയുടെ ഭാഗമായിരുന്നിട്ടും ബിഡിജെഎസിനെ പരിഗണിക്കാൻ ബിജെപി നേതൃത്വം തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വം ബിഡിജെഎസിനു നിർണ്ണായകമായ പരിഗണന നൽകുന്നതിന് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൽ മികച്ച വിജയം സമ്മാനിച്ച സംസ്ഥാന പ്രസിഡന്റിനു പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കെ.സുരേന്ദ്രനെ ബിജെപി എംപിയാക്കി ദേശീയ തലത്തിലേയ്ക്ക് ഉയർത്തുന്നതെന്നാണ് വിവരം. ബിജെപിയ്ക്ക് ഭൂരിപക്ഷമുള്ള ഏതെങ്കിലും സംസ്ഥാനത്ത് നിന്നു കെ.സുരേന്ദ്രനെ വിജയിപ്പിച്ച് രാജ്യസഭയിലേയ്ക്ക് എത്തിക്കുന്നതിനാണ് നീക്കം നടക്കുന്നത്. ഇത്തരത്തിൽ രാജ്യസഭയിൽ സ്ഥാനം നൽകി കെ.സുരേന്ദ്രനെ പരിഗണിക്കുന്നത് കേരളത്തിലെ പ്രവർത്തകർക്ക് കൂടുതൽ ആവേശം പകരുമെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു. വോട്ട് ശതമാനം കേരളത്തിൽ വർദ്ധിച്ചതും ഒരു സീറ്റിൽ വിജയിക്കാനായതും ബിജെപി കേന്ദ്ര നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.