പരാതികൾക്ക് പരിഹാരമില്ലാതെ വൈക്കം പോലീസ് സ്റ്റേഷൻ; അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായതിന് പിന്നാലെ പരാതി പ്രവാഹം : പരാതിക്കാർക്ക് നീതി ലഭിക്കാറില്ലന്ന പരാതി വ്യാപകം

വൈക്കം : വൈക്കം പോലീസ്റ്റേഷനിൽപരാതി നൽകുന്ന ഒരാൾക്ക് നീതിയുക്തമായ പരിഹാരം ലഭിക്കാറില്ലന്നപരാതിവ്യാപകമാകുന്നു.ജോലികഴിഞ്ഞ് രാത്രിവീട്ടിലേയ്ക്ക്മടങ്ങുമ്പോൾ അയൽവാസിതടഞ്ഞുനിർത്തി വീട്ടമ്മയെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ നടപടിവൈകിയതിൽ വൈക്കം പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. പ്രിൻസിപ്പൽ എസ് ഐ അജ്മൽഹുസൈൻ,പി ആർ ഒ വിനോദ്,സി പിഒമാരായബിനോയ്,സാബു എന്നിവരെയാണ് ഡി ഐ ജി യുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് ചീഫ് കെ കാർത്തിക് സസ്പെന്റ് ചെയ്തത്.

Advertisements

ഏകദേശംരണ്ടുമാസക്കാലമായി വൈക്കം സ്റ്റേഷനിൽ എസ് എച്ച ഒ മെഡിക്കൽ ലീവിലാണ്. അതിനാൽ സസ്പെ ന്റ് ചെയ്യപ്പെട്ടവരുടെ നേതൃത്വത്തിലാണ് സ്റ്റേഷൻ ഭരണം. സ്റ്റേഷനിൽ ആരെങ്കിലും ഒരു പരാതി നൽകിയാൽ അത് യഥാസമയം തന്നെഅന്വേഷിച്ച് ന്യായമായ രീതിയിൽ പരിഹരിക്കുന്നതിൽ ഇവരുടെ ഭാഗത്ത്  വീഴ്ചഉണ്ടാകുന്നതായി പറയപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ രണ്ടു സംഭവങ്ങളാണ് കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ഉണ്ടായിട്ടുള്ളത്.ഉദയനാപുരം സ്വദേശിയായ ഒരാൾ വൈക്കം പോലീസിൽ പരാതി നൽകുന്നു. തന്റെ ഏക മകളേയും ഇവരുടെ കുട്ടിയേയും മകളുടെ ഭർത്താവ്ക്രൂരമായി മർദ്ദിച്ചെന്നും,തടസം പിടിക്കുവാൻ ചെന്ന എനിക്കും പരിക്കേറ്റു എന്നായിരുന്നു പരാതി. സാരമായി പരിക്കേറ്റ മകളേ

യും കുട്ടിയേയും കോട്ടയം മെഡിക്കൽ കോളജിൽപ്രവേശിപ്പിക്കുകയുംചെയ്തിരുന്നു. പരാതിക്കാരന്റെവീട്ടിലാണ്ഇയാളുടെ ഏകമകളും മകളുടെ കുട്ടിയും ആക്രമണം നടത്തിയ മകളുടെ ഭർത്താവ് താമസിച്ചിരുന്നതും.ആക്രമണം സംബന്ധിച്ച് ഗൃഹനാഥൻ വൈക്കം എസ് ഐ ക്ക് പരാതി നൽകിയെങ്കിലും വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചതിന് ഒരു പരിഹാരം നിർദ്ദേശിക്കുവാൻ പോലീസിന് കഴിഞ്ഞില്ല.വൈക്കം ചെമ്മനാകരി സ്വദേ

ശിയായ ഒരു യുവാവ് നൽകിയ പരാതിയിലും ഉചിതമായ തീരുമാനം എടുക്കുവാൻ കഴിയാതിരുന്നതിനാൽ ഇരു കൂട്ടരും തമ്മിൽ വലിയ സംഘട്ടനത്തിലെത്തി. പരാതിക്കാരൻ പുതിയ തായി വാങ്ങിയ സ്കൂട്ടറിന്റെ സീറ്റ് അയൽവാസിയായ ഒരാൾ ബ്ളയിഡ് കൊണ്ട് വരഞ്ഞ് പൂർണ്ണമായി കീറി. ഇത്ചെയ്തത്  അയൽവാസിയാണെന്ന പേരിൽപരാതിനൽകി.അയൽവാസിയെ

സംശയിക്കുവാൻ കാരണവും വിശദീകരിച്ചു.പരാതി നൽകിയ ആളുടെ മകളുടെ സൈക്കിൾ ആരുടേയും അനുമതിയില്ലാത്തെ അയൽവാസിയുടെ പ്രായപൂർത്തിയാകാത്ത മകൻപുലർച്ചെ പത്രവിതരണത്തിന്കൊണ്ടുപോകുമായിരുന്നു.ഒരുദിവസം രാവിലെ 6 ന് പരാതിക്കാരൻ മുറ്റത്ത് ഇറങ്ങുമ്പോഴാണ് സൈക്കിൾകൊണ്ടുവന്ന് പരാതിക്കാരന്റെ വീടിനോട് ചേർന്ന് വയ്ക്കു ന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് ചോദിച്ചതിനെ തുടർന്ന് പത്രവിതരണക്കാരനായ പയ്യൻ ദേഷ്യപ്പെട്ടു പോയി. അന്നു വൈകുന്നേരം പരാതിക്കാരൻ സൈക്കിളിന് ലോക്ക് വാങ്ങി വച്ചു.പിന്നീട് അയൽവാസിയായ പയ്യൻ പത്ര വിതരണം നിർത്തുകയും ചെയ്തു. ഒരാഴ്ച പിന്നിട്ടപ്പോൾ പരാതിക്കാരൻ വാങ്ങിയ പുതിയ സ്കൂട്ടറിന്റെ സീറ്റ് പൂർണ്ണമായി ബ്ളയിഡ് കൊണ്ട് കീറി നശിപ്പിച്ചു .മറ്റാരും ചെയ്യാൻ സാദ്ധ്യതയില്ലന്ന് കരുതിയ സ്കൂട്ടർ ഉടമഅയൽവാസിയാ പയ്യനെ സംശയിച്ചു.എന്നാൽ പഠിക്കുന്ന പയ്യന്റെ പേരിൽ പോലീസിൽ പരാതി നൽകുന്നത് ശരിയല്ല എന്ന് കരുതി പയ്യന്റെ പിതാവിന്റെ പേരിൽ വൈക്കംസ്റ്റേഷനിൽ പരാതി നൽകി. പരാതിയെ തുടർന്ന് ഇരു കക്ഷികളേയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും, നിങ്ങളുടെ സ്കൂട്ടറിന്റെ സീറ്റ് കീറുന്നത് കണ്ടോയെന്ന് സമീപത്ത് സി സി റ്റി വി യു ണ്ടോയെന്ന് ചോദിച്ച് പരാതിക്കാരനോട് ദേഷ്യപ്പെടുകയാണ് ചെയ്തെതെന്ന് പറയപ്പെടുന്നു.

 പോലീസ്സ്റ്റേഷനിൽ നിന്ന് നീതി

 ലഭിക്കാത്തപരാതിക്കാരനെ പിന്നീട് പരാതി കൊടുത്തതിന്റെ പേരിൽ അയൽവാസികളായ ഇവർ കൂട്ടമായി വന്ന് മർദിച്ചു.പരാതിക്കാരന്റെ വീട്ട്മുറ്റത്ത് കയറി പരാതിക്കാരനേയും ബന്ധുവായ സ്ത്രീയേയും മർദ്ദിച്ച ശേഷം ഇവർ തന്നെ ആദ്യം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.പിന്നീടാണ് ഇയാളും ബന്ധുവായ സ്ത്രീയും പരാതി നൽകിയത്.അതു സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ പോലീസ് സ്റ്റേഷനിൽ വളരെ മന്ദഗതിയിലാണ് നീങ്ങിയത്. ഒരു വീട്ടിലുള്ള മുഴുവൻ പേരും പരാതിക്കാരന്റെ വീട്ടുമുറ്റത്ത് കയറി പരാതിക്കാരനേയും ബന്ധുവായ സ്ത്രീയേയും ആക്രമിച്ചിട്ട് സംഭവസ്ഥലത്ത് ചെന്ന് ഒരന്വേഷണം നടത്തുവാൻ പോലും വൈക്കം സ്റ്റേഷനിൽ നിന്നും ആരും തയ്യാറായിട്ടില്ലെന്ന് പറയപ്പെടുന്നു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.