കോട്ടയം : ലോക ജല ദിനത്തിൽ ജില്ലാ കളക്ടറേറ്റിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ച് വീർബാക് കമ്പനി
ജില്ലാ കളക്ടറേറ്റിലെ വിവിധ ജീവനക്കാർക്കായി ബഹു രാഷ്ട്ര മരുന്ന് കമ്പനിയായ വീർബാക് അനിമൽ ഹെൽത്ത് കോട്ടയം കളക്ട്റേറ്റിന്റെ മൂന്നാംനിലയിൽ സ്ഥാപിച്ച കുടിവെള്ള യൂണിറ്റ് ജില്ലാ കളക്ടർ ജോൺ വി സാമൂവൽ ഉദ്ഘാടനം ചെയ്തു. കോട്ടയം നോർത്ത് റോട്ടറി ക്ലബ്ബിനാണ് മേൽനോട്ട ചുമതല. വീർബാക് ഏരിയ ബിസിനസ് മാനേജർ വിഷ്ണു ഗോപാൽ സെയിൽസ് മാനേജർ അജയ് ചന്ദ്രൻ, റോട്ടറി ക്ലബ് പ്രസിഡന്റ് സുബാഷ് കെ പിള്ള സെക്രട്ടറി കിരൺ സി കുര്യൻ പ്രൊജക്റ്റ് ചെയർമാൻ ജോർജ് ലുക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
Advertisements





