തലയോലപറമ്പ്: തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രണ്ടു വയസുള്ള കുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്ക്. വെള്ളൂർ കരിപ്പാടം മാലിയിൽ യദുകൃഷ്ണൻ(29), സഹോദരി സേതുലക്ഷ്മി(26), മകൻ ആരവ്(രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകുന്നേരം
കരിപ്പാടം ചാലുങ്കൽ റേഷൻകടയ്ക്ക് സമീപമായിരുന്നു അപകടം.
സേതുലക്ഷ്മിയെ കിഴക്ക മ്പലത്തിലെ വീട്ടിൽ കൊണ്ടുപോയി വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മൂന്നുപേരും റോഡിലേക്ക് തെറിച്ചു വീണു. യദുകൃഷ്ണന്റെ കൈ കാലുകൾക്ക് സാരമായി പരിക്കേറ്റു. ആരവിന്റെ കാലിനാണ് പരിക്ക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സേതുലക്ഷ്മിയുടെ പരിക്ക് ഗുരുതരമല്ല. അപകടം നടന്ന ഉടൻ നാട്ടുകാർ ചേർന്ന് മൂവരെയും അരയൻകാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വ്യാഴാഴ്ച വിദ്ഗധ ചികിത്സക്കായി വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.