കോട്ടയം റെയിൽവേ സ്റ്റേഷനിൽ റോഡിലേയ്ക്കു പൊട്ടിയൊഴുകി സെപ്റ്റിക് ടാങ്ക് മാലിന്യം; പൊട്ടിയൊഴുകുന്നത് റെയിൽവേ സംരക്ഷണ സേനയുടെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യം; ദുരിതം പേറി യാത്രക്കാർ; വീഡിയോ കാണാം

കോട്ടയം: റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലേയ്ക്കുള്ള വഴിയിൽ സെപ്റ്റിക്ക് ടാങ്ക് മാലിന്യം പൊട്ടിയൊഴുകുന്നു. റെയിൽവേ സംരക്ഷണ സേനയുടെ സ്റ്റേഷനിലെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യമാണ് റെയിൽവേ പൊലീസ് സ്റ്റേഷനും ആർപിഎഫ് ഓഫിസിനും ഇടയിലൂള്ള വഴിയിലൂടെ പുറത്തേയ്ക്ക് പൊട്ടിയൊഴുകുന്നത്. മാലിന്യം പുറത്തേയ്ക്കു പൊട്ടിയൊഴുകുമ്പോൾ, മഴയിൽ വെള്ളത്തിൽ കലർന്ന് റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേയ്ക്കു പോലും ഈ വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഇത് യാത്രക്കാർക്ക് ദുരിതമായി മാറി.

Advertisements

കനത്ത മഴ പെയ്ത കഴിഞ്ഞ ദിവസങ്ങളിൽ ഇതുവഴി എത്തിയ യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് മാലിന്യത്തിന്റെ വീഡിയോ പകർത്തി ജാഗ്രതാ ന്യൂസ് ലൈവിന് അയച്ചു നൽകിയത്. തുടർന്നു ജാഗ്രതാ ന്യൂസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നിലെ വസ്തുത വ്യക്തമായത്. റോഡിലേയ്ക്കും പ്ലാറ്റ്‌ഫോമിലേയ്ക്കും മാലിന്യം പൊട്ടി ഒഴുകുന്നത് മൂലം അതിരൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദേശത്തെ വെള്ളത്തെ ആകെ മലിനപ്പെടുത്തിയാണ് മാലിന്യം പൊട്ടിയൊഴുകുന്നത്. ഇത് യാത്രക്കാർക്കും ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും അടക്കം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ഭീതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി കക്കൂസ് മാലിന്യത്തിന്റെ പ്രശ്‌നം പരിഹരിക്കാൻ വേണ്ട ഇടപെടൽ അധികൃതർ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് ഈ വഴിയിലൂടെ കടന്നു പോകുന്നത്. ഇവരുടെ ആരോഗ്യത്തെ പോലും ബാധിക്കുന്ന രീതിയിലാണ് ഇപ്പോൾ മാലിന്യം പുറത്തേയ്ക്ക് ഒഴുകുന്നത്.

Hot Topics

Related Articles