കോട്ടയം : മനോരമ ജംഗ്ഷൻ സമീപം കണ്ടെയ്നർ പോസ്റ്റിൽ ഇടിച്ച് കേബിൾ വള്ളികൾ പൊട്ടി റോഡിൽ ഗതാഗത കുരുക്ക്. രാത്രി ഒമ്പതരയോടെയാണ് സംഭവം ഉണ്ടായത് മനോരമ ജംഗ്ഷന് പിന്നിലൂടെ വന്ന വലിയ കണ്ടെയ്നർ എതിർവശത്തുള്ള പോസ്റ്റിൽ ഇടുകയായിരുന്നു. പോസ്റ്റിലെ വയറുകൾ പൊട്ടിച്ചുകൊണ്ട് കണ്ടെയ്നർ കടന്നുപോവുകയായിരുന്നു. തുടർന്ന് പോസ്റ്റിലെ കേബിൾ വയറുകൾ മുഴുവൻ പൊട്ടി റോഡിൽ വീണ അവസ്ഥയിലാണ്. വാഹനങ്ങൾക്ക് അപകടകരമാം വിധം ആണ് കേബിളുകൾ റോഡിൽ കിടക്കുന്നത് ഇരുവശത്തുകൂടെയും വരുന്ന വാഹനങ്ങൾ കേബിൾ തട്ടി അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. സ്ഥലത്ത് എത്തിയ ചെറുപ്പക്കാർ വേണ്ടപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയും കെഎസ്ഇബി ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.