കുഴിയിൽ ചാടി നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം കഞ്ഞിക്കുഴിയിൽ

കോട്ടയം: കുഴിയിൽ ചാടി, നിയന്ത്രണ വിട്ട വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കഞ്ഞിക്കുഴിയിലാണ് സംഭവം. റോഡിൽ രൂപപ്പെട്ടകുഴിയിൽ ചാടിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർ ദിശയിൽ എത്തിയ രണ്ട് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സവും നേരിട്ടു.

Advertisements

Hot Topics

Related Articles