കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ ഫെഡറൽ ബാങ്കിന് സമീപം കെഎസ്ആർടിസി ബസ് കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി ; യാത്രക്കാരന് ഗുരുതര പരിക്ക്

കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ ഫെഡറൽ ബാങ്കിന് സമീപം കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. കോട്ടയം നഗരമധ്യത്തിലായിരുന്നു അപകടം. കോട്ടയം ബസ് സ്റ്റാൻഡിലേയ്ക്കു പോകുകയായിരുന്ന ബസാണ് റോഡരികിലൂടെ നടന്ന കാൽ നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയം നഗരത്തിലുണ്ടായിരുന്ന 108 ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി. അപകടത്തെ തുടർന്നു ടിബി റോഡിൽ വൻ ഗതാഗത തടസവും ഉണ്ടായി.

Advertisements

Hot Topics

Related Articles