കോട്ടയം ചങ്ങനാശേരി എം.സി റോഡിൽ വാഹനാപകടം; വാഴക്കൊലയുമായി പത്തനംതിട്ടയിലേയ്ക്കു പോയ പിക്കപ്പ് ജീപ്പ് കടകളിലേയ്ക്കു ഇടിച്ചു കയറി; വയനാട് സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്

കോട്ടയം: ചങ്ങനാശേരി എം.സി റോഡിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് ജീപ്പ് റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി. ജീപ്പിനുള്ളിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു.
വയനാട് സ്വദേശികളായ ഡ്രൈവർ ആദർശ് (24), അമൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 6.30 മുൻസിപ്പൽ ജംഗ്ഷനിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ പിക്കപ്പ് ജീപ്പ് ചങ്ങനാശേരി പോസ്റ്റ് ഓഫിസ് ജംഗ്ഷനിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ പിക്കപ്പ് ജീപ്പ് റോഡരികിൽ നിന്നും തെന്നി മാറി സമീപത്തെ മൊബൈൽ കടയിലേയ്ക്കും, ലോട്ടറി കടയിലേയ്ക്കും ഇടിച്ചു കയറുകയായിരുന്നു. വയനാട്ടിൽ നിന്നും പത്തനംതിട്ടയിലേയ്ക്കു വാഴക്കുലയുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

Advertisements

ശബ്ദം കേട്ട് സമീപത്തെ ചങ്ങനാശേരി ഫയർ ഓഫീസിൽ നിന്നും സേന ഉദ്യോഗസ്ഥർ ഓടിയെത്തി. വാഹനത്തിൽ
കുടുങ്ങിക്കിടക്കുകയായിരുന്നു ഡ്രൈവറും സഹായിയും. ഹൈഡ്രോളിക് ഉപകരണങ്ങൾ എത്തിച്ച് വാഹനത്തിന്റെ മുൻവശത്തെ ഡോറും സ്റ്റിയറിങ്ങും കട്ട് ചെയ്താണ് പുറത്തെടുത്തത്. തുടർന്ന് പരിക്കേറ്റ ഇവരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദർശിന്റെ നടവിനും കാലിനും പരിക്കേറ്റു. അമൽ നിസ്സാര പരിക്ക്.
ആദർശിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയ ലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്. അപകടത്തിൽ വാഹനം പൂർണ്ണമായി തകർന്നു. സേനാംഗങ്ങളായ ദിലീപ്, പുഷ്പ്പൻ, സനീഷ്, ഗണേഷ് ,മനോജ് കുമാർ, സനോജ് ,ബെന്നി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles