കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ ഭീകരാന്തരീഷം സൃഷ്ടിച്ച് സ്‌കോർപ്പിയോ; രണ്ടു ബൈക്കുകളെ ഇടിച്ചിട്ട ശേഷം ഇന്നോവയിലും ഇടിച്ച വാഹനം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ അമിത വേഗത്തിലെത്തിയ മഹീന്ദ്ര സ്‌കോർപ്പിയോ വാഹനം രണ്ടു ബൈക്കുകളെയും, ഒരു ഇന്നോവയിലും ഇടിച്ച ശേഷം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി. സ്‌കോർപ്പിയോയുടെ നമ്പർ പ്രദേശത്തെ കട ഉടമകളും, ദൃക്‌സാക്ഷികളും കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisements

ശാസ്ത്രി റോഡിൽ ആകാശപ്പാത ഭാഗത്തു നിന്നാണ് അമിത വേഗത്തിൽ സ്‌കോർപ്പിയോ എത്തിയത്. ഈ സ്‌കോർപ്പിയോ ഇവിടെ റോഡരികിൽ പാർക്ക് ചെയ്ത രണ്ടു ബൈക്കുകളിൽ ആദ്യം ഇടിക്കുകയായിരുന്നു. ഇതിനു ശേഷം സ്‌കോർപ്പിയോ റേസ് ചെയ്ത ശേഷം അതിവേഗം മുന്നോട്ട്് എടുത്തു.ഈ സമയം റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ഇന്നോവ കാറിലും സ്‌കോർപ്പിയോ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇന്നോവയ്ക്കു സാരമായ കേടുപാടുകൾ ഉണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയത്തും കാർ നിർത്താതെ സ്‌കോർപ്പിയോയിൽ ഉണ്ടായിരുന്ന സംഘം അതിവേഗം വാഹനം ഓടിച്ചു പോകുകയായിരുന്നു. നാട്ടുകാരും നിരവധി യാത്രക്കാരും നോക്കി നിൽക്കെയാണ് കാർ അമിത വേഗത്തിൽ ഓടിച്ച് യുവാക്കളുടെ സംഘം പാഞ്ഞു പോയത്. അപകടത്തിനിടയാക്കിയ സ്‌കോർപ്പിയോ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles