കോട്ടയം നഗരത്തിൽ പുളിമൂട് ജംഗ്ഷനിൽ പിന്നോട്ടെടുത്ത കാറിന്റെ ആക്‌സിലേറ്ററിൽ അബദ്ധത്തിൽ കാലമർന്നു; സൈഡ് പറഞ്ഞു കൊടുക്കാൻ നിന്ന കുമ്മനം സ്വദേശി കാറിനും കെട്ടിടത്തിനും ഇടയിൽ അമർന്നു; മരണത്തിൽ നിന്ന് രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

പുളിമൂട് ജംഗ്ഷനിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ പിന്നോട്ടെടുത്ത കാർ സൈഡ് പറഞ്ഞു കൊടുത്തുകൊണ്ടിരുന്നയാളെ ഇടിച്ചു വീഴ്ത്തി. കുമ്മനം സ്വദേശിയെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്. കുമ്മനം പുതുച്ചിറയിൽ മുഹമ്മദ് ബഷീറി(47)നെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടയം പുളിമൂട് ജംഗ്ഷനിലായിരുന്നു അപകടം.

Advertisements


ഇവിടെ നിർത്തിയിട്ടിരുന്ന കാർ പിന്നിലേയ്ക്ക് എടുക്കുകയായിരുന്നു. ഈ സമയം കാറിന് സൈഡ് പറഞ്ഞു കൊടുക്കുന്നതിനു വേണ്ടിയാണ് മുഹമ്മദ് ബഷീർ എത്തിയത്. കാറിനു പിന്നിൽ നിന്ന് സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ അബദ്ധത്തിൽ ആക്‌സിലേറ്ററിൽ കാൽ അമർന്ന പിന്നിലേയ്ക്ക് അമിത വേഗത്തിൽ പായുകയായിരുന്നു.
സമീപത്തെ കടയ്ക്കുള്ളിലേയ്ക്ക് ഇടിച്ചു കയറിയ കാറിനും കടയ്ക്കും ഇടയിൽ ഇദ്ദേഹം കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ കാറിനു പിന്നിൽ നിന്നും വലിച്ചെടുത്തത്. തുടർന്ന് ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. കാലിന് ചെറിയ ചതവും നീരും ഉള്ള മുഹമ്മദ് ബഷീറിനെ പ്രഥമ ശുശ്രൂഷയ്ക്ക് വിധേയനാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.