നാടിന്റെ നൊമ്പരം ഹൃദയവേദനയാക്കുന്ന ടോണിച്ചായൻ തിരുനക്കരയപ്പന്റെ മാനസപുത്രനാകുന്നു…! തിരുനക്കര മഹാദേവന്റെ ഉത്സവാഘോഷത്തെ മുന്നിൽ നിന്ന് നയിച്ച അച്ചായൻസ് ടോണി വർക്കിച്ചൻ യാഥാർത്ഥ്യമാക്കുന്നത് പതിറ്റാണ്ടുകളായി മനസിലാഗ്രഹിച്ച സ്വപ്നം; തിരുനക്കര മഹാദേവന്റെ മുന്നിൽ തൊഴുകൈകളോടെ നിന്ന് ഉത്സവനടത്തിപ്പിന്റെ നിയോഗം ഏറ്റുവാങ്ങി ടോണിച്ചായൻ

കോട്ടയം: നാടിന്റെ നൊമ്പരം ഹൃദയവേദനായി ഏറ്റുവാങ്ങാൻ മാത്രമല്ല, ഇതേ നാടൊരു ആഘോഷത്തിമിർപ്പിലൊരുങ്ങിയിറങ്ങുമ്പോൾ അതിനൊപ്പം നിൽക്കാനും കേരളത്തിന്റെ സ്വന്തം ടോണിച്ചായനറിയാം. പതിറ്റാണ്ടുകളായി മനസിൽ പൊന്നുപോലെ കൊണ്ടു നടന്നൊരാഗ്രഹമാണ് തിരുനക്കരയുടെ തിരുനടയിൽ പ്രാർത്ഥനകളോടെ കൈകൂപ്പി നിന്ന് അച്ചായൻസ് ഗോൾഡിന്റെയും കേരളത്തിന്റെയും സ്വന്തം ടോണിച്ചായൻ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. അതെ ഇക്കുറി തിരുനക്കര മഹാദേവന്റെ ഉത്സവാഘോഷത്തിന് മാറ്റ് കൂട്ടാൻ അച്ചായൻസ് ഗോൾഡും ടോണിച്ചായനും നാടിനും ക്ഷേത്രം ഭാരവാഹികൾക്കും ഒപ്പമുണ്ട്.

Advertisements

തിരുനക്കര മഹാദേവന്റെ ഉത്സവത്തിന് മുന്നിൽ നിൽക്കണമെന്നത് ഒരു ഭക്തനെന്ന നിലയിൽ ടോണി വർക്കിച്ചന്റെ ഒരു പതിറ്റാണ്ടായുള്ള ആഗ്രഹമായിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സാധാരണക്കാരായവരുടെ കണ്ണീരൊപ്പാൻ ടോണിച്ചായൻ ഇറങ്ങിയപ്പോഴെല്ലാം തിരുനക്കര മഹാദേവന്റെ മുന്നിൽ കൈകൂപ്പിയ ശേഷമാണ് ഇദ്ദേഹം യാത്രയായിരുന്നത്. തന്റെ പണം മാത്രമല്ല, തിരുനക്കര മഹാദേവന്റെ അനുഗ്രഹം കൂടിയുണ്ടെങ്കിൽ മാത്രമേ ഏതു സാധാരണക്കാരന്റെയും കണ്ണീരൊപ്പാനാവു എന്നു തിരിച്ചറിയുന്ന യാഥാർത്ഥ ഭക്തനായിരുന്നു ഇദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ നിയോഗം തന്നെയാണ് ടോണിച്ചായനെ തേടി ഇക്കുറി തിരുനക്കര മഹാദേവന്റെ ഉത്സവത്തിന് മുന്നിൽ നിൽക്കാനുള്ള വിളിയെത്തിയപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ഇദ്ദേഹം. തിരുനക്കര മഹാദേവന്റെ കൊടിയേറ്റിനു മുൻപ് ക്ഷേത്രത്തിന്റെ മുറ്റത്തെത്തി കൈ കൂപ്പി തൊഴുതു നിന്ന ടോണിച്ചായൻ മനസിലാഗ്രഹിച്ച സമ്മോഹന മുഹൂർത്തം യാഥാർത്ഥ്യമായതിന്റെ ചാരിതാർത്ഥ്യത്തിലായിരുന്നു. ഇക്കുറി തിരുനക്കര മഹാദേവന്റെ ഉത്സവത്തിനായി തന്റെ വരുമാനത്തിൽ ഒരു പങ്ക് മാറ്റി വച്ച ടോണിച്ചായൻ, ഇന്ന് രാത്രി ഒൻപതരയ്ക്ക് നടക്കുന്ന പാലാ സൂപ്പർ ബീറ്റ്‌സിന്റെ ഗാനമേളയും സ്‌പോൺസർ ചെയ്യുന്നുണ്ട്. നാടിനും നാട്ടുകാർക്കും നന്മചെയ്യാൻ തന്റെ കരങ്ങൾക്ക് കരുത്തു നൽകണേ ശംഭോ ശങ്കര വിധേയെന്നു പ്രാർത്ഥിച്ചു കൊണ്ടാണ് തിരുനക്കര മഹാദേവന്റെ നന്ദികേശനെന്നപോൽ ടോണിച്ചായൻ നിൽക്കുന്നത്. ഇനിയും ഒരു പാട് ജീവനുകൾക്ക് വഴികാട്ടാനും ഉത്സവങ്ങൾക്ക് അരങ്ങൊരുക്കാനും ഈ കരങ്ങൾക്ക് കരുത്തുണ്ടാകട്ടെയെന്ന് നാടും ഒന്നിച്ചു പ്രാർത്ഥിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.