ഏറ്റുമാനൂരിൽ  കാറും വാനും കൂട്ടിയിടിച്ച് അപകടം: രണ്ടുപേർക്കു പരിക്ക് 

കോട്ടയം : ഏറ്റുമാനൂരിൽ  കാറും വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിൽ പാറകണ്ടം ജംഗ്ഷനിൽ ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. പട്ടിത്താനം ഭാഗത്ത് നിന്നും  ബൈപ്പാസ് റോഡിലൂടെ എത്തിയ കാർ  വാനിൽ  ഇടിക്കുകയും. വാൻ വട്ടം മറിയുകയുമായിരുന്നു. വാനിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് സാരമായി പരിക്കേറ്റു.  പാറകണ്ടത്തുള്ള മുസ്ലിം പള്ളിയിൽ പുലർച്ചെ നിസ്കരിക്കാൻ എത്തിയവരാണ് പരിക്ക് പറ്റിയവരെ  സഹായിച്ചതും, മറിഞ്ഞു കിടന്ന വാൻ   നിവർത്തിയതും. തമിഴ്നാട് സ്വദേശികളുടെ വാനാണ് അപകടത്തിൽപ്പെട്ടത്.

Advertisements

Hot Topics

Related Articles