കോട്ടയം: ഇല്ലിക്കലിൽ എയർടെല്ലിന്റെ സൗജന്യ സിമ്മുമായി എത്തിയ ‘കമ്പനി’ സ്റ്റാഫിനെ വ്യാപാരികൾ തടഞ്ഞു. ഇല്ലിക്കൽ കവലയിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവങ്ങൾ. എയർടെല്ലിന്റെ പേരിലെത്തിയ ജീവനക്കാരനെ വ്യാപാരികൾ തടഞ്ഞത് നേരിയ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയതോടെ സംഭവത്തിൽ പൊലീസും ഇടപെട്ടു. തുടർന്നു, പൊലീസ് സംഘം എത്തി ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചു.
തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു ഇല്ലിക്കൽ കവലയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ മുതൽ തന്നെ പ്രദേശത്ത് എയർടെൽ മൊബൈൽ കമ്പനിയുടെ എക്‌സിക്യൂട്ടീവ് എന്ന പേരിൽ യുവാവ് കയറിയിറങ്ങി നടക്കുന്നുണ്ടായിരുന്നു. സൗജന്യമായി സിം നൽകാമെന്നു വാഗ്ദാനം ചെയ്താണ് ഇയാൾ ഇതുവഴി നടന്നിരുന്നത്. എന്നാൽ, ഇതിനെതിരെ ആദ്യം തന്നെ വ്യാപാരികൾ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഉച്ചയോടെ കടകളിലേയ്ക്ക് എത്തിയ ഉപഭോക്താക്കളെ പോലും തെറ്റിധരിപ്പിച്ച് സിം കാർഡ് സൗജന്യമായി നൽകിയതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്. ഇതേ തുടർന്നു വ്യാപാരികൾ ഇയാളെ തടഞ്ഞു നിർത്തുകയായിരുന്നു. നേരത്തെ തന്നെ ഇത്തരത്തിൽ സിം കാർഡ് സൗജന്യമായി നൽകുന്നവർക്കെതിരെ വ്യാപാരികൾ കുമരകം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. എയർടെല്ലിന്റെ കസ്റ്റമർകെയർ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇത്തരത്തിൽ ഒരു എക്‌സിക്യുട്ടീവിനെ അയച്ചിട്ടില്ലെന്നായിരുന്നു ഇവരുടെ മറുപടി.
ഇതേ തുടർന്ന് എക്‌സിക്യുട്ടീവിനെ താക്കീത് ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. നഗരത്തിലും പരിസര പ്രദേശത്തും സൗജന്യ സിം കാർഡ് നൽകുന്നതിനെതിരെ വ്യാപാരികൾ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ജിയോ സിം ഇത്തരത്തിൽ സൗജന്യമായി നൽകുന്നതിനെതിരെ വ്യാപാരികൾ ജിയോ ഓഫിസിനു മുന്നിൽ ധർണ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എയർടെൽ ഇത്തരത്തിൽ സിം കാർഡ് സൗജന്യമായി വിതരണം ചെയ്തത്.