കടുത്തുരുത്തി : സ്വത്തുവിൽപനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവ രുത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ഞീഴൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മീത്തിപ്പറമ്പ് കുറവംപറമ്പിൽ സ്റ്റീഫൻ ചാണ്ടി (51)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം.
Advertisements
സ്റ്റീഫനെ ഞീഴൂർ സ്വദേശിയായ കോൺട്രാക്ടറുടെ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതാ യിരുന്നു. പൊലീസ് ഇടപെട്ട് സ്റ്റീഫനും പരാതിക്കാരനും തമ്മിൽ സംസാരിക്കാൻ അവസരമുണ്ടാക്കിയതായി പറയുന്നു. ഇതിനിടയിൽ പുറത്തേക്കിറങ്ങിയ സ്റ്റീഫൻ കുഴഞ്ഞുവീണു. ഉടൻ കടുത്തുരുത്തി സഹകരണ ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ.