കോട്ടയം: താഴത്തങ്ങാടിയിൽ വൻ കാറ്റും മഴയിലും കനത്ത നാശം. താഴത്തങ്ങാടിയിൽ കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞു വീണു. പ്രദേശത്ത് പല സ്ഥലങ്ങളിലും വൈദ്യുതി ലൈനുകളും തകർന്നതോടെ താഴത്തങ്ങാടി, കുമ്മനം ഇല്ലിക്കൽ പ്രദേശങ്ങൾ എല്ലാം ഇരുട്ടിലായി.










തളിയിൽ ക്ഷേത്രത്തിലെ ആലിന്റെയും മരത്തിന്റെയും ശിഖരം ഒടിഞ്ഞു വീണും നാശ നഷ്ടമുണ്ടായി. താഴത്തങ്ങാടി ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന പറമ്പിൽ ഇബ്രഹീമിന്റെ വീടിനു മുകളിലാണ് മരം വീണത്. ഇദ്ദേഹത്തിന്റെ വീടിനു മുകളിലേയ്ക്കു പ്ലാവ് ഒടിഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. ഇവരെ സമീപത്തെ വീട്ടിലേയ്ക്കു മാറ്റി. നോമ്പ് തുറന്നതിനു ശേഷം കുടുംബാംഗങ്ങൾ വിശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. താഴത്തങ്ങാടി ജുമാ മസ്ജിദിന്റെ അങ്കണത്തിൽ നിന്നിരുന്ന തേക്കും ഒടിഞ്ഞു വീണിട്ടുണ്ട്. പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ നാശ നഷ്ടമുണ്ടായിട്ടുണ്ട്.