കോട്ടയം മുളക്കുളത്ത് ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു; അപകടത്തിൽ മരിച്ചത് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന രോഗി

കോട്ടയം: വൈക്കം വെള്ളൂർ മുളക്കുളത്ത് ആംബുലൻസ് മറിഞ്ഞ് പരിക്കേറ്റ രോഗി മരിച്ചു. നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോത്താനിക്കാട് സ്വദേശി ബെൻസണാണ് മരിച്ചത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ കൂട്ടിരിപ്പുകാർക്കും പരിക്കേറ്റു. ആംബുലൻസിലുണ്ടായിരുന്ന രണ്ടു പേർക്കാണ് പരിക്കേറ്റത്. നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലൻസ് മറിഞ്ഞാണ് അപകടം. വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ നിന്ന് പിറവം ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.