കോട്ടയം ആർപ്പൂക്കരയിലെ പലിശ ഇടപാടുകാരന്റെ അറസ്റ്റ്; 20 ലക്ഷവും കമലിന്റെ ബാങ്ക് ഇടപാടുകളും ഇ.ഡി പരിശോധിയ്ക്കും; കമലിന് കള്ളപ്പണം വെളുപ്പിക്കാൻ നൽകിയ വെള്ളക്കുപ്പായമിട്ട മാന്യന്മാരും കുടുങ്ങും

കോട്ടയം: ആർപ്പൂക്കരയിൽ പലിശ ഇടപാടുകാരന്റെ അറസ്റ്റിനു പിന്നാലെ കൂടുതൽ അന്വേഷണം ഇ.ഡിയ്ക്ക് കൈമാറിയേക്കും. ഇയാളുടെ കൈവശത്തു നിന്നും പിടിച്ചെടുത്ത 20 ലക്ഷം രൂപയുടെ സോഴ്‌സ് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇ.ഡിയ്ക്ക് കൈമാറാൻ ഒരുങ്ങുന്നത്. ആർപ്പൂക്കരയിൽ തട്ടുകടനടത്തുന്ന ആർപ്പൂക്കര അങ്ങാടിപ്പള്ളി കപ്പോളയ്ക്കു സമീപം ഓടങ്കൽ വീട്ടിൽ എ.കമാലിനെ(50)യാണ് ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഇയാൾ പണയത്തിൽ പിടിച്ചിരുന്ന ഒരു ഇന്നോവ കാറും, നാലു ബൈക്കുകളും നിരവധി ആധാരങ്ങളും രേഖകളും പൊലീസ് സംഘം പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. കമാലിന് പലിശയ്ക്കു നൽകാൻ പണം നൽകിയിരുന്ന മാന്യന്മാരെന്നു നടിയ്ക്കുന്ന വെള്ളക്കുപ്പായക്കാരെപ്പറ്റിയും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കോട്ടയം നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില സാമൂഹിക ദ്രോഹികളായ ചിലരാണ് കമാലിന് പലിശയ്ക്ക് പണം നിക്ഷേപിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലാക്ക്‌മെയിലിങ്ങും, ഭീഷണിയും വഴി ഇത്തരക്കാർ സമ്പാദിക്കുന്ന പണം ഇരട്ടിപ്പിക്കുന്നതിനായി കമാലിനെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. കമാലിന്റെ അക്കൗണ്ടുകളും, ഫോൺ രേകകളും പരിശോധിച്ച് ഇയാളുമായി ഇടപാടുകൾ നടത്തിയിരുന്നത് ആരാണ് എന്നു കണ്ടെത്തുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്. എന്നാൽ, 20 ലക്ഷം രൂപയും വൻ ഇടപാടുകളും കണ്ടെത്തിയ സാഹചര്യത്തിൽ കമാലിന്റെ കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വിടുന്നതിനെപ്പറ്റിയാണ് പൊലീസ് ഇപ്പോൾ ആലോചിക്കുന്നത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കമാലിന്റെ കേസിൽ കുടുതൽ നടപടികൾ ഉണ്ടാകുമെന്നും ഇയാൾക്ക് പണം നൽകിയവർ അടക്കം കുടുങ്ങുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

Hot Topics

Related Articles