കോട്ടയം : തുള്ളിക്ക് ഒരു കുടം ജാഗ്രത
കുടിവെള്ളം പരിശോധന ക്യാമ്പയിൻ
ആതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, ഡിപ്പാർട്മെന്റ് ഓഫ് മെഡിക്കൽ മൈക്രോ ബയോളജി എസ്.എം. ഇ ഗാന്ധിനഗർ,ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ആർപ്പൂക്കര പഞ്ചായത്തിലെ തിരഞ്ഞു എടുത്ത 50 ഓളം കുടിവെള്ള സ്രോതസുകളിൽ നിന്ന് ഉള്ള വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നു. മുൻ വർഷങ്ങളിൽ ആർപ്പൂക്കര പഞ്ചായത്തിൽ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു എന്നാൽ അവസാനം 4 വർഷക്കാലം ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തത് ഒന്നോ രണ്ടോ മാത്രം ആണ്. ഈ വരുന്ന മഴക്കാലത്തിനു മുൻപ് ആയി കൂടുതൽ ജാഗ്രത പുലർത്തു ന്നതിനു ഇങ്ങനെ സംയുക്തമായി ഒരു ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ആർപ്പൂക്കര പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഹോസ്റ്റൽ, ഹോട്ടൽ, സ്കൂൾ, അംഗൻവാടി, പൊതുകിണറുകൾ,വീടുകൾ തുടങ്ങി പ്രധാന സ്രോതസുകളിൽ നിന്ന് വെള്ളം ശേഖരിക്കും.പരിശോധനയിൽ യോഗ്യം അല്ലാത്തത് ക്ളോറിനേഷൻ ഉൾപ്പെടെ ചെയ്ത് കുടിക്കാൻ യോഗ്യം ആക്കി നൽകുന്നു. നാളെ രാവിലെ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഗാന്ധിനഗർ അങ്കണത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോസിലി ടോമിച്ചൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ മുഖ്യ പ്രഭാഷണം നടത്തും സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ ഷിനു കൃഷ്ണൻ, ഡോ. ജുഗൻ, ജയചന്ദ്രൻ ടി.പി, ഹരികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ.സി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
ആർപ്പൂക്കര പഞ്ചായത്തിൽ 50 ഇടത്ത് കുടിവെള്ള പരിശോധന : തുള്ളിക്ക് ഒരു കുടം ജാഗ്രത പരിപാടി നടത്തുന്നത് ആരോഗ്യ വകുപ്പ്
Advertisements