കോട്ടയം അതിരമ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിയെ കോടതി വിട്ടയച്ചു; വിട്ടയച്ചത് ഓണംതുരുത്ത് സ്വദേശിയെ

കോട്ടയം: അതിരമ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിചേർത്ത യുവാവിനെ വിട്ടയച്ചു. അതിരമ്പുഴ ഓണംതുരുത്ത് പടിഞ്ഞാറ്റുഭാഗം സിബി ആന്റണിയെ (43)യെയാണ് കോടതി വിട്ടയച്ചത്. 2017 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതിയെ വിട്ടയച്ച് കോട്ടയം ഫാസ്ട്രാക്ക് ജഡ്ജി റിറ്റി ജോർജ് വിധി പ്രഖ്യാപിച്ചത്.
അതിരമ്പുഴ സ്വദേശിയായ പതിനേഴുകാരിയെ പ്രതി, പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. തുടർന്നു കേസ് കോടതിയിലെത്തിയപ്പോൾ തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വിട്ടയക്കുകയായിരുന്നു. പ്രതിഭാഗത്തിനു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ.വരുൺ ശശി, അഡ്വ.അജയകുമാർ, അഡ്വ.കെ.എസ് ആസിഫ് എന്നിവർ കോടതിയിൽ ഹാജരായി.

Advertisements

Hot Topics

Related Articles