കോട്ടയം: എസ്.എച്ച് മൗണ്ടിൽ മോഷണക്കേസ് പ്രതിയെ പിടികൂടാൻ പോയ സിവിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സനു ഗോപാലിനാണ് കുത്തേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എസ്.എച്ച് മൗണ്ട് ഭാഗത്ത് മോഷണക്കേസ് പ്രതിയുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കുത്തേറ്റതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയ്ക്കായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisements