കോട്ടയം അയർക്കുന്നത് 15 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: പ്രതിയ്ക്ക് ജീവപര്യന്തവും 20 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും

കോട്ടയം : അയർക്കുന്നത് 15 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 20 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. മണർകാട് അരീപറമ്പ്ചേലക്കുന്നേൽ അജേഷ് സി.ടിയെയാണ് അഡീഷണൽ ജില്ലാ കോടതി ഒന്ന് പോക്സോ സാനു എസ് പണിക്കർ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ജീവപര്യന്തവും , ഐ പി സി 376 ഉം പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും , ഐ പി സി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് 3 വർഷവും , ഐ പി സി 342 പ്രകാരം അന്യായമായി തടങ്കലിൽ വച്ചതിന് ആറ് മാസവും തടവ് അനുഭവിക്കണം. പിഴയായി രണ്ടര ലക്ഷം രൂപയും അടയ്ക്കണം. 2019 ജനുവരി 17 നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പിതാവിൻറെ സുഹൃത്തായ അജേഷ് വീട്ടിലെത്തിയാണ് കുട്ടിയുമായി പരിചയത്തിൽ ആയത്. തുടർന്ന് കുട്ടിയുമായി അടുപ്പം സാധിക്കുകയും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും ആയിരുന്നു. സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ച പ്രതി കുട്ടിയുടെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി തന്റെ താമസസ്ഥലത്തേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ സ്ഥലത്ത് എത്തിയ പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ അബോധാവസ്ഥയിൽ ആയ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തു. പീഡനത്തിനിടെ ചെറുത്തുനിൽക്കാൻ ശ്രമിച്ച കുട്ടിയെ കഴുത്തിൽ ഷോളും കയറും മുറുക്കി പ്രതി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പ്രതി താമസിക്കുന്ന ഹോളോബ്രിക്സ് കളത്തിലെ മുറിക്കുള്ളിൽ സൂക്ഷിച്ചു. തുടർന്ന് മുറിക്കുള്ളിൽ നിന്നും രാത്രി വൈകി മൃതദേഹം പുറത്തെടുത്ത് സമീപത്തെ കുഴിയിൽ ഇട്ട് മണ്ണിട്ട് മൂടുകയായിരുന്നു.

Advertisements

പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം എസ് ഐ ആയിരുന്ന അനൂപ് ജോസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. തന്നെ കാണാനില്ലെങ്കിൽ പ്രതിയുടെ നമ്പരിൽ ബന്ധപ്പെടണമെന്നും വൈകിട്ട് അഞ്ചുമണിക്ക് ശേഷവും കണ്ടില്ലെങ്കിൽ പ്രതിയെ ബന്ധപ്പെട്ടാൽ മതിയെന്നും പെൺകുട്ടി ബന്ധുവായ യുവതിയോട് പറഞ്ഞിരുന്നു. ഇതാണ് കേസിൽ ഏറെ നിർണായകമായത്. കൊലപാതകം നടത്തിയ മുറിക്കുള്ളിൽ നിന്നും പ്രതിചവച്ചു തുപ്പിയ നിലയിൽ പെൺകുട്ടിയുടെ സിം കാർഡ് കണ്ടെടുത്തിരുന്നു. ഈ സിം കാർഡിൽ നിന്നും ശേഖരിച്ച ഉമിനീർ സാമ്പിളുകളും പ്രതിയെ ശിക്ഷിക്കുന്നത് നിർണായകമായി. പെൺകുട്ടിയെ പ്രതിയുടെ സമീപം എത്തിച്ച ഓട്ടോ ഡ്രൈവർ നൽകിയ മൊഴിയും പ്രോസിക്യൂഷന് അനുകൂലമായി. പോലീസ് ഇൻസ്പെക്ടർമാരായ ടി ആർ ജിജു , അനൂപ് ജോസ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം എൻ പുഷ്ക്കരൻ കോടതിയിൽ ഹാജരായി. കേസിൽ പ്രോസിക്യൂഷനെ അഡ്വ. ടോജി തോമസ് , അഡ്വ. ബീന വി ജോൺ എന്നിവർ സഹായിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.