കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ അതിക്രമം, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സെക്രട്ടറി ഓഫീസ് അടിച്ചു തകർത്തു. കോട്ടയം അയ്മനം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ നേതൃത്വത്തിൽ ഒറ്റയാൾ അതിക്രമം.
ഇന്ന് രാവിലെ 9.30 യാണ് സംഭവം. അയ്മനം മുട്ടേൽ കോളനി സ്വദേശിനിയായ സ്ത്രീയാണ് അതിക്രമം നടത്തിയത്.
വർഷങ്ങളായി പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് അതിക്രമം നടത്തിയത് എന്നാണ് വിവരം.
വർഷങ്ങളായി പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് അതിക്രമം നടത്തിയത് എന്നാണ് വിവരം. പഞ്ചായത്ത് പ്രസിഡന്റ് ബിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, സെക്രട്ടറി ഇൻ ചാർജ് എന്നിവരുടെ ക്യാബിൻ ഗ്ലാസ് സ്ത്രീ അടിച്ചുതകർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ പഞ്ചായത്ത് ഓഫീസിലും അക്രമങ്ങൾ നടത്തി. തടയാൻ സെക്യൂരിറ്റിയും, മറ്റു ജീവനക്കാരും ശ്രമിച്ചുവെങ്കിലും അതിക്രമത്തിന് പിന്നാലെ ഇവർ രക്ഷപ്പെട്ടു. വിവരമറിഞ്ഞതിനെ തുടർന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.