കോട്ടയം ജില്ലാ ആയുര്‍വേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം:  ജില്ലാ ആയുർവേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

Advertisements

 ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിന്റെയും പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പിന്റെയും   ഉദ്ഘാടനം  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 മികച്ച  സേവനം  ലഭിക്കുന്നതുകൊണ്ടാണ് ജില്ലാ ആയുർവേദാശുപത്രിയെ  കൂടുതൽ പേർ ചികിത്സയ്ക്കായി ആശ്രയിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍,   സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. വൈശാഖ്, ആശാ ജോയി, അംഗങ്ങളായ ആർ. ശ്രീലേഖ, സിനി മാത്യു, പി. എസ്.ഉഷാകുമാരി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. ഗോപകുമാര്‍, എച്ച്.എം.സി അംഗം എസ്.രാജീവ്,ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജിത ഷാഹുല്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍. ശ്രീവിദ്യ എന്നിവര്‍ പ്രസംഗിച്ചു.

ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് പുതിയ ഫ്രണ്ട് ഓഫീസ് ഒരുക്കിയിരിക്കുന്നത്. മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായാണ് പ്രത്യേക ആയുര്‍വേദ, സിദ്ധ ക്യാമ്പ് സംഘടിപ്പിച്ചത്. 

Hot Topics

Related Articles