കോട്ടയം വടവാതൂരിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കം; അയൽവാസിയ്ക്ക് വെട്ടേറ്റു; രണ്ടു കൂട്ടരും പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ

കോട്ടയം: വടവാതൂരിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. സംഘർഷത്തിൽ പരിക്കേറ്റതായി ആരോപിച്ച് രണ്ട് കൂട്ടരും ആശുപത്രിയിൽ ചികിത്സ തേടി. വടവാതൂർ കടത്തിനു സമീപം താനുവേലിൽ ചാണ്ടിയുടെ മകൻ ഷെബിനാ(24)ണ് പരിക്കേറ്റത്. സംഘർഷത്തിനിടെ പരിക്കേറ്റതായി ആരോപിച്ച് ഇവരുടെ അയൽവാസിയായ താനുവേലിൽ മോൻസി (57) ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ചാണ്ടി. ഇന്നു വൈകിട്ട് അഞ്ചരയോടെയായിരുന്നു അക്രമ സംഭവങ്ങൾ. മോൻസി ചീത്ത വിളിച്ചതായി ആരോപിച്ച് ചാണ്ടി രംഗത്ത് എത്തിയതാണ് സംഘർഷത്തിനു ഇടയാക്കിയത്. തുടർന്ന്, ചാണ്ടി തന്നെ ചെടിച്ചട്ടി ഉപയോഗിച്ച് ആക്രമിക്കാൻ വന്നതായി മോൻസിയും ആരോപിക്കുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് ഷെബിന്റെ തലയ്ക്ക് പരിക്കേറ്റത്. ഷെബിന്റെ നെറ്റിയുടെ ഭാഗത്ത് ആറു തുന്നിക്കെട്ടുണ്ട്. കാലിനും പരിക്കേറ്റിട്ടുണ്ട്. മണർകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles