കോട്ടയം ബേക്കർ ജംഗ്ഷനിൽ ബൈക്ക് അപകടം; നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്; ഇരുവരും അബോധാവസ്ഥയിൽ

കോട്ടയം : എം.സി.റോഡിൽ ബേക്കർ ജംഗ്ഷനിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. ആർപ്പൂക്കര മൂന്നു കണ്ടത്തിൽ ഗോഡ് വിൻ, ശാസ്താംകോട്ട സ്വദേശി സുബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ബേക്കർ ജംഗ്ഷനിൽ വൈഡബ്യുസിഎയ്ക്കു സമീപം വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ സംഭവ സമയം തന്നെ യുവാക്കൾ ബോധരഹിതരായി. സ്ഥലത്തെത്തിയ വെസ്റ്റ് പൊലീസ് കൺട്രോൾ ടീമിന്റെ അഭ്യത്ഥന പ്രകാരം യുവാക്കളെ താമസിയാതെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇരുവരും ഇപ്പോഴും അബോധാവസ്ഥയിലാണെന്ന് മെഡികൽ കോളജ് അധികൃതർ പറഞ്ഞു.

Advertisements

Hot Topics

Related Articles