കോട്ടയം നഗര മധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ ശക്തി ഹോട്ടലിന് സമീപം വാഹനാപകടം : ടോറസ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക് : പരിക്കേറ്റത് അമയന്നൂർ സ്വദേശിക്ക്

ബേക്കർ ജംഗ്ഷനിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം : കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ ശക്തി ഹോട്ടലിന് സമീപം ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. എം സി റോഡിലൂടെ നാഗമ്പടം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇതേ ദിശയിൽ തന്നെ പോകുകയായിരുന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമയന്നൂർ സ്വദേശി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

അമയന്നൂർ സ്വദേശി ഒ.എ ജോണിനാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബേക്കറി ജംഗ്ഷനിൽ ശക്തി ഹോട്ടലിനു സമീപമായിരുന്നു അപകടം. റോഡിൽ വാഹനം മറിഞ്ഞു വീഴുന്നത് കണ്ടു വഴി യാത്രക്കാർ ബഹളം വെച്ചതോടെ ആണ് ടോറസ് ലോറി നിർത്തിയത്. ഈ സമയം ആദ്യം ജോണിന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ട്രാഫിക് പൊലീസ് സംഘം ഇദ്ദേഹത്തെ മറ്റൊരു വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെതുടർന്ന് എം സി റോഡിൽ ബേക്കർ ജംഗ്ഷൻ ഭാഗത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. കൂടുതൽ പൊലീസ് സംഘം എത്തിയാണ് ഗതാഗതക്കുരുക്ക് അഴിച്ച് പരിഹാരം കണ്ടെത്തിയത്.

Hot Topics

Related Articles