വീട് ബാറാക്കി രാത്രിയും പകലും മദ്യവിൽപ്പന; നാട്ടകം ചിങ്ങവനത്ത് അനധികൃത മദ്യവിൽപ്പന നടത്തിയ ആൾ പിടിയിൽ; പിടികൂടിയത് എക്‌സൈസ് സംഘം

കോട്ടയം: രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീട് ബാറാക്കി മദ്യവിൽപ്പന നടത്തിയ നാട്ടകം ചിങ്ങവനം സ്വദേശി പൊലീസ് പിടിയിൽ. നാട്ടകം ,ചിങ്ങവനം എഴുപതിൽചിറ വീട്ടിൽ എ ആർ.പ്രസാദിനെ കോട്ടയം എക്‌സൈസ് ഇൻസ്‌പെക്ടർ പി.വൈ ചെറിയാൻ ,കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്.

Advertisements

ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ രെഞ്ചിത്ത് കെ നന്ത്യാട്ടിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 7.8 ലിറ്റർ മദ്യവും വിൽപ്പന നടത്തികിട്ടിയ പണവും കണ്ടെടുത്തു. പ്രസാദിന്റെ വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസറായ ഡി സൈജു,സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്യാംകുമാർ,വിപിൻ രാജേന്ദ്രൻ,മനു ചെറിയാൻ,വനിത ഓഫീസർ നിത്യ വി മുരളി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles