കോട്ടയം: നാലുവർഷ ബിരുദ പ്രവേശനോത്സവത്തിലെ പങ്കാളികളായി ബസേലിയസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ പങ്കാളിത്തം മാതൃകാപരമായി. പങ്കിട്ടു പഠിക്കാം പങ്കാളിയാകാം പദ്ധതിയുടെ ഭാഗമായി ബസേലിയസ് കോളജിൽ നാലുവർഷ ബിരുദ പഠനത്തിന് പ്രവേശനം നേടിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള നോട്ട്ബുക്കുകളും പേനയും സമാഹരിച്ച് ബസേലിയസ് കോളജ് എൻ.എസ്.എസ് ടീം.
കോളജിലെ അദ്ധ്യാപക കൂട്ടായ്മ, അനദ്ധ്യാപക കൂട്ടായ്മ, വിവിധ ഡിപ്പാർട്ട്മെന്റുകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനയായ വീ ബസേലിയൻ എന്നിവയുടെ സഹകരണത്തോടെയാണ് എൻ.എസ്.എസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രവേശോനവ വേദിയിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ബിജു തോമസിന് നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾ നോട്ട് ബുക്കുകളും പേനകളും കൈമാറി ക്കൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു.