കോട്ടയം : നഗര മധ്യത്തിൽ ബിസി എം കോളേജ് കെട്ടിടത്തിൽ നിന്നും വീണ പെൺകുട്ടി മരിച്ചു. കോട്ടയത്തെ വനിതാ കോളേജ് കെട്ടിടത്തിൽ നിന്നും കഴിഞ്ഞ ദിവസം വീണ് പരിക്കേറ്റ പെൺകുട്ടി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർഥിനി ദേവിക (18) ആണ് മരിച്ചത്.
Advertisements
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയുവിൽ ചികിത്സയിലായിരുന്നു പെൺകുട്ടി.