കോട്ടയം: നഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന ബ്യൂട്ടി പാർലറിൽ ഷെയർ വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിൽ കൂടുതൽ പരാതി. നട്ടാശേരി സ്വദേശിനിയായ സ്മിത ജോണിനെതിരെയാണ് ഇപ്പോൾ കൂടുതൽ പരാതി ഉയർന്നിരിക്കുന്നത്. പാമ്പാടി തകിടിയിൽ വീട്ടിൽ ഷിബു കുരുവിള നൽകിയ പരാതി ഇന്നലെയാണ് ജാഗ്രതാ ന്യൂസ് ലൈവ് പുറത്ത് വിട്ടത്. ഇദ്ദേഹത്തിന്റെ പക്കൽ നിന്നും വിവിധ സമയങ്ങളിലായി പത്തു ലക്ഷത്തോളം രൂപ പ്രതിയായ സ്മിത ജോൺ തട്ടിയെടുത്തതതായാണ് ഇദ്ദേഹം ഇന്നലെ ജാഗ്രത ന്യൂസ് ലൈവിനോട് വ്യക്തമാക്കിയത്. തന്റെ പണം തട്ടിയെടുത്ത ശേഷം ഇവർ ഒളിവിൽ പോയതായും തട്ടിപ്പിന് ഇരയായവർ വ്യക്തമാക്കുന്നു.
2020 കാലഘട്ടത്തിലാണ് ഇവർ തട്ടിപ്പുമായി രംഗത്തിറങ്ങിയത്. കോട്ടയം ലോഗോസ് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ബ്യൂട്ടി പാർലറിൽ ഷെയർവാഗ്ദാനം ചെയ്താണ് സ്മിത ജോൺ തട്ടിപ്പിന് ഇരയായവരെ സമീപിച്ചത്. സ്മിതാ ജോണിന്റെ ഓഫിസിൽ ബാങ്കിന്റെ ദിവസക്കളക്ഷനായി എത്തിയ ഷിബുവിനെ ലാഭം വാഗ്ദാനം ചെയ്ത് കെണിയിൽ വീഴ്ത്തുകയായിരുന്നു. തുടർന്ന് പല ഘട്ടങ്ങളിലായി പത്തു ലക്ഷത്തോളം രൂപയാണ് ഇയാൾ നിന്നും തട്ടിയെടുത്തത്. ഇദ്ദേഹത്തിന്റെ വീട് പണയം വച്ച് മൂന്നു ലക്ഷം രൂപ ഹെഡ്ജ് ഫിനാൻസിൽ നിന്നും എടുത്താണ് പ്രതിയായ സ്മിതയ്ക്ക് നൽകിയതെന്നു പരാതിക്കാരൻ പറയുന്നു. ഈ വായ്പയ്ക്ക് സ്മിത ജോണും ഭർത്താവുമായിരുന്നു ജാമ്യക്കാരായി നിന്നിരുന്നതെന്നും പരാതിക്കാരനാണ് ഷിബു പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷിബുവിന്റെ പരാതി സംബന്ധിച്ചു ജാഗ്രത ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചതോടെ രണ്ടു പേർ കൂടി പരാതിയുമായി രംഗത്ത് എത്തി. രണ്ടു പേരിൽ ഒരാൾക്ക് 19 ലക്ഷത്തോളം രൂപയാണ് ഇദ്ദേഹത്തിന്റെ പക്കൽ നിന്നും തട്ടിയെടുത്തതെന്നാണ് പരാതി. എല്ലാം ബ്യൂട്ടി പാർലറിന്റെ പേരിൽ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിയെടുത്തതെന്നാണ് പരാതി. ഇതിന് ശേഷം ഇവിടെ നിന്നും സ്മിത രക്ഷപെടുകയായിരുന്നു. ഇതുവരെ ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.