കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ രണ്ടു സ്‌കൂട്ടറുകളിലിടിച്ച ശേഷം കാൽ നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാരിയായ സ്‌കൂട്ടർ യാത്രക്കാരിയ്ക്കും, കാൽ നടയാത്രക്കാരനും പരിക്കേറ്റു. പരിക്കേറ്റ മെഡിക്കൽ കോളേജ് കാത്ത് ലാബ് ജീവനക്കാരി ദീപയെ (45) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ കുടയംപടി വട്ടക്കോട്ട ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി ഇടവഴിയിൽ നിന്നും കയറിയെത്തിയ സ്‌കൂട്ടറിൽ ആദ്യം ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ, എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു സ്‌കൂട്ടറിൽ ഇടിച്ച ശേഷം , ഇതുവഴി നടന്നു വന്ന കാൽ നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ രണ്ടു പേരെയും നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചു. ഇട റോഡിൽ നിന്നും ഇറങ്ങിയെത്തിയ സ്‌കൂട്ടറിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു മാറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനു ശേഷം നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിന് ശേഷമാണ് കാൽ നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്.