കോട്ടയം മൂലവട്ടം പുന്നയ്ക്കൽ ചുങ്കത്തിൽ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിയ്ക്കാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ തത്സമയം പിടികൂടി; മോഷ്ടാവായ അസം സ്വദേശിയെ ഈസ്റ്റ് പൊലീസിന് കൈമാറി

കോട്ടയം: മൂലവട്ടം പുന്നയ്ക്കൽ ചുങ്കത്തിൽ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിയ്ക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം പുന്നയ്ക്കൽ ചുങ്കത്താണ് വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിയ്ക്കാൻ ശ്രമം ഉണ്ടായത്. ഇന്ന ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം ഉണ്ടായത്. പുന്നയ്ക്കൽ ചുങ്കത്ത് റോഡരികിലെ എലുമ്പിലാശേരി വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് മോഷ്ടാവ് എടുത്തുകൊണ്ടു പോകാൻ ശ്രമിച്ചത്. സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ കണ്ടതോടെ വീട്ടുകാർ രംഗത്തിറങ്ങുകയായിയിരുന്നു.

Advertisements

തുടർന്ന് വീട്ടുകാർ പുറത്ത് വന്നതോടെ നാട്ടുകാരും ഒപ്പം കൂടി. ഒടുവിൽ പനച്ചിക്കാട് പഞ്ചായത്തംഗം സി.വി ചാക്കോയുടെ നേതൃത്വത്തിൽ നാട്ടുകാർ മോഷ്ടാവിനെ പിടികൂടി. ഇയാൾ അസം സ്വദേശിയാണ് എന്നാണ് സംശയിക്കുന്നത്. തുടർന്ന് ഇയാളെ ഈസ്റ്റ് പൊലീസിനു കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം മൂലവട്ടം, ദിവാൻകവല, നാട്ടകം ഗസ്റ്റ് ഹൗസ് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ബൈക്കുകൾ മോഷണം പോയിരുന്നു. മൂലവട്ടം പ്രദേശത്തു വീട്ടുമുറ്റത്തു നിന്നും കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം പോയ ബൈക്ക് പാമ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുന്നയ്ക്കൽ ചുങ്കം ഭാഗത്ത് നിന്ന് ബൈക്ക് മോഷണ ശ്രമം നടന്നതും പ്രതിയെ നാട്ടുകാർ കയ്യോടെ പിടികൂടിയതും.

Hot Topics

Related Articles