കോട്ടയം: കോട്ടയത്തെ രണ്ട് ജില്ലയാക്കി പ്രഖ്യാപിച്ച് ബിജെപി. കോട്ടയം വെസ്റ്റ് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാരെ ബിജെപി പ്രഖ്യാപിച്ചു. കോട്ടയം ടൗൺ ഉൾപ്പെടുന്ന കോട്ടയം മണ്ഡലം പ്രസിഡന്റായി വി.പി മുകേഷിനെ തിരഞ്ഞെടുത്തു. അശ്വന്ത് മാമലശേരിയെ കടുത്തുരുത്തി മണ്ഡലം പ്രസിഡന്റായും, സിജോ സെബാസ്റ്റിയനെ കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റായും, അഡ്വ.അനീഷ് ജിയെ പാലാ മണ്ഡലം പ്രസിഡന്റായും തിരഞ്ഞെടുത്തു. ഭരണങ്ങാനത്ത് ഷാനു വി.എസും, ഏറ്റുമാനൂരിൽ സരുൺ അപ്പുക്കുട്ടനും പനച്ചിക്കാട് കെ.ജി ജയകൃഷ്ണനുമാണ് പ്രസിഡന്റുമാർ.
Advertisements