കോട്ടയം : സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കോട്ടയം മണ്ഡലം കമ്മറ്റി ജനകീയ വിചാരണ നടത്തി. പരിപാടിയുടെ ഭാഗമായി നടത്തിയ ധർണ്ണ സമരം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.ജി ബിജു കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ടി.എൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ്, സംസ്ഥാന സമിതി അംഗം എം.ബി രാജഗോപാൽ, സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുഭാഷ്, കെ.ശങ്കരൻ, സി.കെ സുമേഷ്, നന്ദൻ നട്ടാശ്ശേരി, സുരാജ് കെ.എസ്, ജയ ടീച്ചർ, കുസുമാലയം ബാലകൃഷ്ണൻ, അനിൽകുമാർ ടി.ആർ, വിനു ആർ മോഹൻ,. മുകേഷ് വി.പി , പി.എസ് ബിജു കുമാർ, ദിവ്യാസുജിത്ത് എന്നിവർ നേതൃത്വം നൽകി.